ഇന്ന് കുട്ടികളിൽ മുതിർന്നവരിലും ഒരുപോലെ കാണുന്ന ഒന്നാണ് ഹെർണിയ. യഥാവിതം ചികിത്സിച്ചു മാറ്റാവുന്ന ഒന്നാണ് ഇത്. അത്തരത്തിൽ ഈ ഹെർണിയയും ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ അത് ജീവനെ വരെ ആപത്താകാവുന്നതാണ്. നമ്മുടെ വയറിന്റെ ഭാഗങ്ങളിലായി കുടലുകൾ പുറത്തേക്ക് തള്ളി നിൽക്കു ഒന്ന ഒരു അവസ്ഥയാണ് ഇത്. ചിലവർക്ക് ഇത് ജനിക്കുമ്പോൾ തന്നെ കാണാറുണ്ട്.
ഈ ഹെർണിയ തന്നെ പലവിധത്തിലാണ് ഉള്ളത്. കുടൽ വയറിലെ ഭിത്തിയിലൂടെ നീണ്ടുനിൽക്കുന്ന അവസ്ഥയാണ് കാണുന്നതെങ്കിൽ അതിനെ ഇൻഗ്വിനൽ എന്ന് വിളിക്കുന്നു. ഇന്ന് നാം കാണുന്ന ഹെർണിയകളിൽ ഭൂരിഭാഗവും ഈ ഇൻക്വിനൽ ഹെർണിയയാണ്. ഇത്തരത്തിലുള്ള ഹെർണിയ സ്ത്രീകളെക്കാൾ പുരുഷന്മാരിലാണ് അധികമായി കാണുന്നത്. ചെറുകുടൽ വയറിന്റെ ഭിത്തിയിലൂടെ തുറിച്ചു നിൽക്കുന്ന ഒരു അവസ്ഥയാണ് ആംബുലിക്കൽ ഹെർണിയ എന്ന് പറയുന്നത്. പൊക്കിളിൽ കാണുന്ന ഒരു ഹെർണിയയാണ് ഇത്.
ഇത് സ്ത്രീകളിലും ജനിക്കുന്ന കുട്ടികളിലും ആണ് അധികമായി കാണുന്നത്. അമിതമായിട്ട് ഭാരമുള്ള സ്ത്രീകളിലാണ് ഇത് കാണുന്നത്. നവജാത ശിശുക്കൾക്ക് അത് ഗർഭസ്ഥ സ്കാനിങ്ങിലൂടെ തന്നെ തിരിച്ചറിയാൻ സാധിക്കും. മറ്റൊരു ഹെർണിയെയാണ് ഫെമറൽ ഹെർണിയ എന്ന് പറയുന്നത്. തുടയുടെ ഭാഗത്തേക്ക് കുടൽ തുളച്ചു കയറുന്ന ഒരു അവസ്ഥയാണ് ഇത്.
ഇത്തരം പ്രശ്നങ്ങൾ സാധാരണ സ്ത്രീകളിലാണ് കാണാറുള്ളത്. ഇത് പ്രധാനമായും അമിതവണ്ണം ഉള്ള സ്ത്രീകളിലും അതുപോലെതന്നെ ഗർഭധാരണം ഉള്ള സ്ത്രീകളിലുമാണ് കാണാറുള്ളത്. അടിവയറ്റിൽ ഉണ്ടാകുന്ന ചെറിയ മുറിവുകളിലൂടെ കുടലിന് ഭാഗം പുറത്തേക്ക് വരുന്ന ഹെർണിയയാണ് ഇൻസിഷനൽ ഹെർണിയ എന്ന് പറയുന്നത്. ഇത്തരത്തിലുള്ള ഹെർണിയകൾ വയറിനുള്ളിൽ ഉണ്ടാകുന്ന ശസ്ത്രക്രിയയിലൂടെ ആണ് സംഭവിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.