കുടലിന്റെ ആരോഗ്യം ഉറപ്പുവരുത്താൻ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ…| Gas and constipation remedy

Gas and constipation remedy : നമ്മുടെ ശരീരത്തിലെ ഒട്ടനവധി രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ്. അതുപോലെ തന്നെ അത്തരം രോഗങ്ങളെ മറികടക്കാൻ നമ്മെ സഹായിക്കുന്നതും കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ്. ജീവിതശൈലിയിലെ പാകപ്പിഴകൾ മൂലം ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങളെ മറികടക്കുന്നതിന് വേണ്ടി എപ്പോഴും നാം ഓരോരുത്തരും കേൾക്കുന്ന ഒന്നാണ് ഭക്ഷണക്രമങ്ങൾ കൊണ്ടുവരിക എന്നുള്ളത്.

ഇത്തരത്തിൽ നമുക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഒരു വിഭാഗം ആണ് പ്രോബയോട്ടിക്കുകൾ എന്ന് പറയുന്നത്. ഇത് നമ്മുടെ ശരീരത്തിലെ ബാക്ടീരിയകളുടെ വർദ്ധനവിനെ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. നമ്മുടെ ശരീരത്തിൽ പലപ്പോഴും നല്ല ബാക്ടീരിയകളെക്കാൾ അധികം ചീത്ത ബാക്ടീരിയകൾ നിറയുന്ന അവസ്ഥകൾ ഉണ്ടാകുന്നു. ഇത്തരം അവസ്ഥകൾ ഉണ്ടാകുമ്പോൾ ആണ് ദഹനസംബന്ധമായ പല പ്രശ്നങ്ങളും ഉണ്ടാകുന്നത്.

വയറുവേദന ഗ്യാസ്ട്രബിൾ മലബന്ധം വയറിളക്കം എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഇതുവഴി ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എന്നന്നേക്കുമായി മറി കടക്കുന്നതിന് അന്റാസിഡുകളെ ആശ്രയിക്കാതെ ഇത്തരത്തിലുള്ള പ്രോബയോട്ടിക്കുകളെ സ്വീകരിക്കുകയാണ് വേണ്ടത്. ഇത് വയറിന്റെ ആരോഗ്യ മാത്രമല്ല ഉറക്കമില്ലായ്മ സന്ധിവേദനകൾ ആർത്രൈറ്റിസ് മൂഡ്സ്വിങ്സ്.

എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളെ ചെറുത്തു നിർത്താൻ നമ്മെ സഹായിക്കുന്ന ഒന്നാണ്. അത്തരത്തിൽ നമുക്ക് കഴിക്കാൻ സാധിക്കുന്ന നല്ലൊരു പ്രൊ ബയോട്ടിക് ആണ് പഴങ്കഞ്ഞി. ഇത് തുടർച്ചയായി കഴിക്കുമ്പോൾ തന്നെ വയറു സബന്ധമായിട്ടുള്ള പല പ്രശ്നങ്ങളും വളരെ പെട്ടെന്ന് തന്നെ മറികടക്കാൻ സാധിക്കും. അതുപോലെ തന്നെ മറ്റൊരു നല്ല പ്രോ ബയോട്ടിക് ആണ് പുളിക്കാത്ത തൈര്. തുടർന്ന് വീഡിയോ കാണുക.

One thought on “കുടലിന്റെ ആരോഗ്യം ഉറപ്പുവരുത്താൻ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ…| Gas and constipation remedy

Comments are closed.