വാതരോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഇത്തരം മാർഗങ്ങളെ ആരും നിസാരമായി കാണരുതേ.

പലതരത്തിലുള്ള രോഗങ്ങളാണ് നാമോരോരുത്തരും ദിനംപ്രതി നേരിട്ട് കൊണ്ടിരിക്കുന്നത്. ഇവയിൽ പലതും ജീവിതകാലം മുഴുവൻ നമ്മെ പിന്തുടരുന്നവയാണ്. മറ്റു ചിലത് നമ്മെ മരണത്തിലേക്ക് കൊണ്ടെത്തിക്കുന്നതും ആണ്. ഇവയിൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന പ്രശ്നങ്ങൾ ആണ് വാതരോഗങ്ങൾ. പലതരത്തിലുള്ള വാത രോഗങ്ങൾ ആണ് നമുക്ക് ചുറ്റും കാണാൻ സാധിക്കുക.

ഓരോ തരത്തിലുള്ള വാതരോഗങ്ങൾക്കും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരപ്രകടമാക്കുന്നത്. അവയിൽ ഒന്നാണ് ആമവാതം. ഇതൊരു ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയാണ്. പ്രതിരോധ സംവിധാനം അധികമായി പ്രവർത്തിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് ശരീരത്തിലെ ചെറിയ ജോയിന്റുകളെയാണ് ബാധിക്കുന്നത്. മറ്റൊരു വാതരോഗമാണ് ഗൗട്ട്. ശരീരത്തിൽ യൂറിക് ആസിഡ് അമിതമാകുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്.

ഇത്തരത്തിൽ കിഡ്നി അരിച്ചെടുക്കുന്ന യൂറിക്കാസിഡ് അമിതമാകുമ്പോൾ അത് രക്തത്തിലൂടെ പല ചെറിയ ജോയിന്റുകളിൽ വന്ന അടിഞ്ഞു കൂടുകയും അതുവഴി ആ ജോയിന്റുകളിൽ നീരും വേദനയും ഉണ്ടാകുന്ന അവസ്ഥയാണ് ഈ ഗൗട്ട് എന്നത്. ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അധികം കാണുന്ന ഒരു വാതരോഗം കൂടിയാണ് ഇത്. മറ്റൊന്നാണ് തേയ്മാനം മൂലം ഉണ്ടാകുന്ന വാതരോഗങ്ങൾ.

അവയിൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് മുട്ടു തെയ്മാനം. രണ്ടു മുട്ടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗങ്ങളിൽ ഉണ്ടാകുന്ന തേയ്മാനമാണ് ഇവ. മറ്റെല്ലാ വാതരോഗങ്ങളെ പോലെ തന്നെ അസഹ്യമായ വേദനയും നീരുമാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത് കൂടുതലായും പ്രായാധിക്യത്തിലാണ് ഓരോരുത്തരും കണ്ടുവരുന്നത്. തുടർന്ന് വീഡിയോ കാണുക.