നാം ഓരോരുത്തരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പ്രവർത്തിയാണ് ഉറക്കം. ദിവസം മുഴുവൻ നാം ചെയ്യുന്ന എല്ലാ പ്രവർത്തികളിൽ നിന്നും നമ്മുടെ ശരീരം റസ്റ്റ് ചെയ്യുന്ന സമയമാണ് ഉറക്കം എന്നത്. അതിനാൽ തന്നെ നല്ല ആഹാരത്തെ പോലെ തന്നെ നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു ഘടകമാണ് ഉറക്കം. എന്നാൽ പല കാരണങ്ങളാൽ ഉറക്ക് കുറവ് ഇന്ന് പലരും നേരിടാറുണ്ട്. ഇതിനെ ഒരു രോഗാവസ്ഥയായി കണ്ടുകൊണ്ട് തന്നെ മറികടക്കേണ്ടതാണ്.
ഇത്തരത്തിൽ ഉള്ള ഉറക്കമില്ലായ്മയുടെ പ്രധാന കാരണം എന്ന് പറയുന്നത് തെറ്റായ ജീവിതശൈലിയാണ്. ഉറങ്ങേണ്ട സമയങ്ങളിൽ ഫോൺ ഉപയോഗിക്കുകയും പിന്നീട് ഉറക്കം നഷ്ടപ്പെട്ടു പോകുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ മാനസികമായി അമിതമായി സമ്മർദ്ദം ഉള്ളവർക്കും ഇത്തരത്തിൽ ഉറക്കം നഷ്ടപ്പെടുന്നു. അതുപോലെ തന്നെ ചില രോഗങ്ങളുടെ ലക്ഷണമായും ഉറക്കം ഇല്ലാതായിത്തീരുന്നു.
പ്രായമാകുന്നവരിലും ഇത്തരത്തിൽ ഉറക്കക്കുറവ് കാണാൻ സാധിക്കും. ഇത്തരത്തിൽ ഉറക്കക്കുറവ് നേരിടുമ്പോൾ കിടന്ന് കുറെ സമയം കഴിഞ്ഞിട്ടാണ് ഉറക്കം വരിക. ചിലവർക്ക് കിടക്കുമ്പോൾ തന്നെ ഉറക്കം വരുന്നുണ്ടെങ്കിലും അടിക്കടി ഉറക്കത്തിൽ നിന്ന് എണീക്കുന്നതായി കാണാൻ സാധിക്കും. ചിലർ രാവിലെ നേരത്തെ എണീക്കുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇത്തരത്തിലുള്ള ഉറക്കക്കുറവിനെ രണ്ടായി.
തരംതിരിക്കാവുന്നതാണ്. അതിൽ ആദ്യത്തേതാണ് അക്യൂട്ട്. ഇത് ചില പനിയോ കഫം കേട്ടോ മറ്റ് അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ ഉറക്കം ഇല്ലാതായിതീരുന്ന അവസ്ഥയാണ്. പരീക്ഷകൾ അടുത്തു വരുന്നതിന്റെ ഫലമായോ ചില മരുന്നുകൾ കഴിക്കുന്നതിന്റെ ഫലമായിട്ടോ എല്ലാം ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.