വർദ്ധിച്ചുകൊണ്ടുവരുന്ന രോഗങ്ങളെ ശമിപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ.

രോഗങ്ങൾ പണ്ടുകാലം മുതലേ നമ്മെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ്. പണ്ടുകാലം മുതലേ രോഗങ്ങൾ ഉണ്ടെങ്കിലും ഇന്നത്തെ കാലത്താണ് ഇത് വ്യാപകമായി നമ്മെ ബുദ്ധിമുട്ടിക്കുന്നത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പണ്ടുകാലത്ത് കഴിക്കുന്ന ഭക്ഷണങ്ങളും ഇന്നത്തെ കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങൾ തമ്മിലുള്ള മാറ്റങ്ങളാണ്. പണ്ടുകാലത്തെ ആളുകൾ കൂടുതലായും കൃഷിപ്പണിയും മുതലായ കായികധ്വാനമുള്ള ജോലികളിൽ ആണ് ഏർപ്പെട്ടിരുന്നത്.

അതിനാൽ തന്നെ പണ്ടുകാലത്തുള്ള ആളുകൾ ഒരു പാത്രം കപ്പയും ഒരു പാത്രം ചോറും കഴിച്ചാൽ പോലും അവരുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള അന്നജങ്ങൾ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് അന്നജങ്ങൾ ധാരാളമായിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുകയും കായിക അധ്വാനം ഉള്ള ജോലികളിൽ ഏർപ്പെടാതിരിക്കുകയും ആണ് ചെയ്യുന്നത്. ഇന്ന് കൂടുതൽ ആൾക്കാരും വൈറ്റ് കോളർ ടൈപ്പ് ജോലിയാണ്.

ചെയ്യുന്നത്. അതോടൊപ്പം തന്നെ അന്നജങ്ങൾ ധാരാളം സ്വീകരിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ കുട്ടികളിൽ പോലും ഇന്നത്തെ കാലത്ത് ഷുഗർ കൊളസ്ട്രോൾ ബിപി പൊണ്ണത്തടി എന്നിങ്ങനെയുള്ള രോഗങ്ങൾ കാണുന്നു. അതിനാൽ തന്നെ ഇത്തരത്തിലുള്ള രോഗങ്ങളെ മറി കടക്കണമെങ്കിൽ കഴിക്കുന്ന ആഹാരങ്ങളിൽ കൃത്യമായിട്ടുള്ള മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

അതിനായി ഏറ്റവും അധികം ചെയ്യേണ്ടത് നമ്മുടെ ശരീരത്തിലേക്ക് എത്തിപ്പെടുന്ന കാർബോഹൈഡ്രേറ്റുകളെ കുറയ്ക്കുകയാണ്. അരി ഗോതമ്പ് മൈദ ബേക്കറി ഐറ്റംസ് മധുര പലഹാരങ്ങൾ എന്നിങ്ങനെയുള്ളവയിലാണ് ധാരാളം കാർബഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുള്ളത്. ഇവയ്ക്ക് പകരം ധാരാളം നാരുകളാൽ സമ്പുഷ്ടമായിട്ടുള്ള പച്ചക്കറികളും പഴവർഗങ്ങളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കേണ്ടത് ആണ്. തുടർന്ന് വീഡിയോ കാണുക.