മലബന്ധത്തെ പൂർണമായി ഒഴിവാക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. ഇതാരും നിസ്സാരമായി കാണരുതേ…| Constipation remedies at home

Constipation remedies at home : ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ദഹന സംബന്ധമായ പ്രശ്നങ്ങൾ. ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വയറുവേദന വയറു പിടുത്തം ശർദ്ദി വയറിളക്കം മലബന്ധം എന്നിങ്ങനെ ഒട്ടനവധിയാണ് ഇവ. നാമോരോരുത്തരും ഭക്ഷണങ്ങൾ വായയിൽ വെച്ച് നല്ലവണ്ണം ചവച്ചറിച്ച് അത് അന്നനാളത്തിലൂടെ ആമാശയത്തിൽ എത്തുകയും ആമാശയത്തിലെ ദഹനരസവുമായി ചേർന്ന് ദഹനം ശരിയായിവിധം നടത്തുകയും തുടർന്ന്.

അത് ചെറുക്കുടലിലെത്തി വെച്ച് ആവശ്യമായവ ശരീരം സ്വീകരിക്കുകയും മറ്റുള്ളവ വൻകുടലിലേക്ക് പാസ് ചെയ്യുകയും അവിടെവെച്ച് വേസ്റ്റ് പ്രോഡക്ടുകൾ ചെയ്യുകയും മലമായി അത് മലദ്വാരത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്നു. ഈയൊരു അവസ്ഥയിൽ എവിടെയെങ്കിലും ചെറിയൊരു ഏറ്റക്കുറിച്ചുകൾ സംഭവിക്കുകയാണെങ്കിൽ അത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അത്തരത്തിൽ ഉണ്ടാകുന്ന ഒരു വലിയ പ്രശ്നമാണ് മലബന്ധം. മലം പുറന്തള്ളാൻ കഴിയാത്ത ഒരു അവസ്ഥയാണ് ഇത്.

വളരെ ദുസഹമായ പലതരത്തിലുള്ള അസ്വസ്ഥതകൾ അനുഭവിക്കേണ്ടിവരുന്നു. ഇത്തരത്തിൽ മലബന്ധം നേരിടുമ്പോൾ ഒട്ടുമിക്ക ആളുകളും മരുന്നുകൾ കഴിച്ചുകൊണ്ട് അതിനെ മറികടക്കാൻ നോക്കുന്നവരാണ്. എന്നാൽ മരുന്നുകൾ ഉപയോഗിച്ചുകൊണ്ട് മലത്തെ പുറന്തള്ളാതെ നമ്മുടെ ആഹാരരീതിയിൽ മാറ്റങ്ങൾ വരുത്തികൊണ്ട് മലത്തെ പൂർണമായും സ്വാഭാവികമായും പുറന്തള്ളാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്.

അതിനായി കഴിക്കുന്ന ഭക്ഷണങ്ങളിൽ മാറ്റം വരുത്തുകയാണ് ആദ്യo വേണ്ടത്. അതിനായി ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ഇലക്കറികളും പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുകയാണ് വേണ്ടത്. അതോടൊപ്പം തന്നെ വിഷാംശങ്ങളും കൊഴുപ്പുകളും ധാരാളം അടങ്ങിയിട്ടുള്ള ഫാസ്റ്റ് ഫുഡുകളും ബേക്കറി ഐറ്റംസ് പൂർണമായി ഒഴിവാക്കുകയും വേണം. തുടർന്ന് വീഡിയോ കാണുക.