ഹൃദയസംബന്ധമായ രോഗങ്ങളെ മറികടക്കാൻ കഴിക്കേണ്ട വിറ്റാമിനുകളെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ.

ഇന്നത്തെ കാലഘട്ടത്തിൽ വ്യാപകമായി കാണാൻ കഴിയുന്ന ഒരു രോഗമാണ് ഹൃദയസംബന്ധമായ രോഗങ്ങൾ. ഇന്ന് നടക്കുന്ന മരണങ്ങളിൽ 80 ശതമാനത്തിൽ ഏറെയും ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലം മരിക്കുന്നവരാണ്. ഹാർട്ട് അറ്റാക്ക് ഹാർട്ട് ബ്ലോക്ക് എന്നിങ്ങനെ പലതരത്തിലുള്ള രോഗങ്ങളാണ് ഹൃദയത്തെ ബാധിക്കുന്നത്. മുൻകാലങ്ങളിൽ പ്രായമായവരിൽ കണ്ടുവന്നിരുന്ന ആ ഹൃദയസംബന്ധമായ രോഗങ്ങൾ ഇന്ന് ചെറുപ്പക്കാരിൽ പോലും കാണുന്നു എന്നുള്ളതാണ് ഇന്നത്തെ സ്ഥിതിവിശേഷം.

ഇത്തരത്തിലുള്ള ഹൃദയരോഗങ്ങൾ ഉടലെടുക്കുന്നത് ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ വഴിയാണ്. ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നതോടെ നമ്മുടെ ആഹാരരീതിയിലും ആഹാരത്തിലും മാറ്റങ്ങൾ വന്നു. അതിനാൽ തന്നെ ധാരാളം കൊഴുപ്പുള്ള ഭക്ഷണ പദാർത്ഥങ്ങളും മധുരമടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങളും അന്നജങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും മാറിമാറി കഴിക്കുന്നു.

അതുപോലെ തന്നെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ വ്യായാമത്തിന് സമയം കണ്ടെത്തുന്നുമില്ല. ഇതെല്ലാം നമ്മുടെ ശരീരത്തിൽ ഷുഗറിനെയും കൊളസ്ട്രോളിനെയും കൊണ്ടുവരുന്നതിന് കാരണമാകുന്നു. ഇവ നമ്മുടെ രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ച് രക്തധമനികളിൽ ബ്ലോക്കുകൾ സൃഷ്ടിക്കുന്നു. ഇന്നത്തെ ഹൃദയ രോഗങ്ങളുടെ ഏറ്റവും വലിയ കാരണങ്ങളാണ് ഇത്തരത്തിലുള്ള ബ്ലോക്കുകൾ. ഇത്തരത്തിൽ ഹൃദയധമനികളിൽ ബ്ലോക്കുകൾ വലുതാകുമ്പോൾ അവിടേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും.

ഓക്സിജൻ സപ്ലൈ നിലയ്ക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ബ്ലോക്കുകൾ ചെറുതും വലുതുമായി കാണാൻ സാധിക്കും. ചെറിയ ബ്ലോക്കുകൾക്കാണ് ഏറ്റവും കൂടുതൽ പൊട്ടുന്നതിനുള്ള സാധ്യതകൾ കാണുന്നത്. വലിയ ബ്ലോക്കുകൾക്ക് വലിപ്പം കൂടിയതിനാൽ തന്നെ അത് പൊട്ടുന്നതിനുള്ള സാധ്യതകൾ കുറവാണ് ഉള്ളത്. അത്തരത്തിൽ രക്തധമനികളിൽ ചെറിയ രീതിയിലുള്ള ബ്ലോക്കുകൾ ഉണ്ടാവുന്നതിന്റെ ഫലമായി അവ പൊട്ടുന്നത് വഴിയാണ് ഒട്ടുമിക്ക ആളുകളും ഒരു രോഗവും ഇല്ലാതെ തന്നെ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.