ഇന്നത്തെ സമൂഹം നേരിടുന്ന ആരോഗ്യപ്രശ്നമാണ് ഹൃദ്രോഗങ്ങൾ. ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളാണ് ഇവ. ഹാർട്ടറ്റാക്ക് ഹാർട്ട് ബ്ലോക്ക് ഹാർട്ട് ഫെയിലിയർ എന്നിങ്ങനെ ഒട്ടനവധി ഹൃദയം സംബന്ധം ആയിട്ടുള്ള രോഗങ്ങളാണ് നമുക്ക് ചുറ്റും കാണാൻ സാധിക്കുക. ഇവയിൽ ഹാർട്ട് അറ്റാക്ക് ആണ് ഇന്നത്തെ മരണങ്ങളുടെ കാരണങ്ങളിൽ ഏറ്റവും ഒന്നാമത് നിൽക്കുന്നത്. ഹാർട്ട് അറ്റാക്ക് എന്ന് പറയുമ്പോൾ രക്തക്കുഴലുകളിൽ വിഷാംശങ്ങളും കൊഴുപ്പുകളും പറ്റിപ്പിടിച്ചിരിക്കുന്നതിന്റെ ഫലമായി.
അവിടെ ബ്ലോക്കുകൾ സൃഷ്ടിക്കപ്പെടുകയും രക്തയോട്ടം തടസ്സപ്പെടുകയും ഓക്സിജൻ സപ്ലൈ നിലയ്ക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ഇത്തരത്തിൽ നാം കഴിക്കുന്ന ഷുഗറുകളും കൊഴുപ്പുകളും എല്ലാം നമ്മുടെ രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്നത് വഴി ബ്ലോക്ക് ഉണ്ടാവുകയും ആ ബ്ലോക്കുകളെ തിരിച്ചറിയാൻ ആൻജിയോഗ്രാമിലൂടെ സാധിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ബ്ലോക്കുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ ആൻജിയോപ്ലാസ്റ്റികളിലൂടെയും.
ബൈപാസ് സർജറികളിലൂടെയും എല്ലാം ആ ബ്ലോക്കുകൾ തീർക്കാൻ സാധിക്കും. ഇത്തരത്തിൽ ഹാർട്ട് അറ്റാക്കും ഹാർഡ് ബ്ലോക്കുകളും എല്ലാം ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നതിന് ഫലമായി ഉണ്ടാകുന്ന രോഗങ്ങളാണ്. ജീവിതശൈലിയിലെ മാറ്റം ആഹാരത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനെ ഫലമായി ധാരാളം കൊഴുപ്പുകളും ഷുഗറുകളും അന്നജങ്ങളും അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ മൂന്നും നാലും നേരം കഴിക്കുകയും അതിന്റെ ഫലമായി അവ രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്.
അതിനാൽ തന്നെ കൊഴുപ്പുകളും മധുരങ്ങളും അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ കുറയ്ക്കുകയും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കുകയും ആണ് വേണ്ടത്. അതുപോലെ തന്നെ നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായിട്ടുള്ള വിറ്റാമിനുകളും അടങ്ങിയിട്ടുള്ള പച്ചക്കറികളും ഇലക്കറികളും പഴവർഗങ്ങളും കഴിക്കാൻ ശ്രമിക്കേണ്ടതുമാണ്. തുടർന്ന് വീഡിയോ കാണുക.