ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് അലർജി. കുട്ടികളിലും മുതിർന്നവരിലും അലർജി ഒരുപോലെ തന്നെ കാണുന്നു. അലർജി എന്ന് പറയുന്നത് നമ്മുടെ പ്രതിരോധ സംവിധാനം അധികമായി പ്രതികരിക്കുന്നതാണ്. ഇതൊരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ്. അലർജികൾ പലതരത്തിലാണ് ഉള്ളത്. മൂക്കിലെ അലർജി ശ്വാസകോശത്തിലെ അലർജി കണ്ണിലെ അലർജി ത്വക്കിലെ അലർജി ഭക്ഷണത്തിലെ അലർജി എന്നിങ്ങനെ പലതരത്തിലാണ് ഉള്ളത്.
അലർജി മൂക്കിനെ ബാധിക്കുമ്പോൾ അത് തുമ്മലായും ജലദോഷവുമായിയും എല്ലാം പ്രകടമാകുന്നു. കണ്ണിനെ ബാധിക്കുകയാണെങ്കിൽ കണ്ണിൽ ചൊറിച്ചിൽ കണ്ണ് ചുവന്നിരിക്കുന്നത് കണ്ണിൽനിന്ന് കണ്ണുനീർ എപ്പോഴും വരുന്നത് എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ത്വക്കിൽ അലർജി ഉണ്ടാകുമ്പോൾ അത് ചൊറിച്ചിലായ പൊട്ടലുകൾ ആയും റാക്ഷസമായും എല്ലാം പ്രകടമാകുന്നു. ശ്വാസകോശത്തിൽ അലർജി ഉണ്ടാകുമ്പോൾ അത് ചുമയായും കഫക്കെട്ടായും ശ്വാസ തടസ്സമായും എല്ലാം ആളുകളെ ബുദ്ധിമുട്ടിക്കും.
കഴിക്കുന്ന ഭക്ഷണങ്ങൾ ശരീരത്തിനെ പിടിക്കാതെ വരുമ്പോൾ അത് വയറിളക്കം ആയും സ്കിന്നിലെ റാഷസായും എല്ലാ പ്രകടമാകുന്നു. ഇത്തരത്തിലുള്ള ശ്വാസകോശസംബന്ധമായ അലർജികളിൽ ഇന്ന് ഏറ്റവും അധികം കാണുന്നത് ശ്വാസനാളുകൾ ചുരുങ്ങുന്നത് മൂലമുണ്ടാകുന്ന അലർജികളാണ്. ഇതിനെ നിർത്താതെയുള്ള തുമ്മലും വളരെ കാലം നീണ്ടുനിൽക്കുന്ന ചുമയും ആണ് കാണുന്നത്.
തുമ്മൽ വഴി മൂക്ക് എപ്പോഴും ചുവന്നിരിക്കുകയും വിട്ടുമാറാത്ത ചുമ ഉണ്ടാകുമ്പോൾ മൂത്രം അറിയാതെ പോകുന്ന അവസ്ഥ വരെ ഓരോരുത്തരിലും ഉണ്ടാകാറുണ്ട്. ഇതെല്ലാം വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥകളാണ്. ഇത്തരത്തിലുള്ള അലർജികളെ പൂർണമായും പ്രതിരോധിക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും അലർജി ഏതൊരു വസ്തുവിൽ നിന്നാണ് ഉണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞ് അതിനെ മറി കടക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.