Bed wetting malayalam : ചെറുപ്പകാലത്ത് കിടക്കയിൽ മൂത്രമൊഴിക്കുന്നത് കുട്ടികളുടെ ഒരു ശീലമാണ്. രണ്ടു മൂന്നു വയസ്സ് ആകുന്നതോടെ കൂടെ തന്നെ ഈ ശീലം അവർ സ്വമേധയാ മാറ്റുന്നു. മാതാപിതാക്കൾ അത്തരത്തിലുള്ള ട്രെയിനിങ്ങുകൾ കുട്ടികൾക്ക് നൽകുന്നതുകൊണ്ട് അവർ രാത്രിയിൽ ഉറങ്ങുമ്പോൾ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം പൂർണമായി മാറ്റുന്നു. എന്നാൽ ചില കുട്ടികൾക്ക് ഇത് മാറ്റുവാൻ കഴിയാതെ അവർ പിന്നെയും കിടക്കയിൽ രാത്രിയിൽ മൂത്രമൊഴിക്കുന്ന ശീലം പിന്തുടർന്ന് കൊണ്ടിരിക്കുന്നു.
ഇത്തരത്തിൽ നാല് അഞ്ച് വയസ്സിനു ശേഷവും കിടക്കയിൽ ഉറങ്ങുമ്പോൾ മൂത്രമൊഴിക്കുകയാണെങ്കിൽ ഇതിനെ എന്യൂറിസം എന്നു പറയുന്നു. കുട്ടികളുടെ വളർച്ചയിൽ ഏറ്റവും അവസാനം ശരിയാക്കേണ്ട ഒന്നാണ് ബ്ലാഡർ കൺട്രോൾ. രണ്ടുമൂന്നു വയസ്സ് ആവുമ്പോഴേക്കും കുട്ടികളിൽ ഇത് ശരിയാക്കേണ്ടതാണ്. എന്നാൽ പല കാരണങ്ങൾ ഇത് ശരിയാവാതെ വരികയും ഇത്തരത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം നീണ്ടു പോവുകയും ചെയ്യുന്നു.
ഈ ഒരു അവസ്ഥയെ രണ്ടു വിധത്തിൽ നമുക്ക് തരംതിരിക്കാവുന്നതാണ്. ഒന്നാമത്തെ പ്രൈമറിയും രണ്ടാമത്തേത് സെക്കൻഡറി. പ്രൈമറിയിൽ ഒരു കുട്ടിയും ചെറുപ്പക്കാലം മുതലേ കിടക്കയിൽ മൂത്രമൊഴിക്കുകയും അത് വയസുകൾ കൂടുംതോറും കുറയാതെ തന്നെ നിലനിൽക്കുകയും ചെയ്യുന്ന അവസ്ഥയാണ്. എന്നാൽ സെക്കൻഡറിയിൽ ഒരു കുട്ടി ചെറുപ്പത്തിൽ.
മൂത്രമൊഴിച്ചിരുന്ന ശീലം ഉണ്ടായിരുന്നെങ്കിലും അത് പിന്നീട് മാറ്റുകയും കുറച്ചുനാളുകൾക്കു ശേഷം വീണ്ടും ഈ ഒരു അവസ്ഥ കാണുകയും ചെയ്യും. അതിനാൽ തന്നെ പ്രൈമറി എന്യൂറിസം എന്നു പറയുന്നത് കണ്ടിന്യൂസ് ആയിട്ടുള്ള ഒന്നാണ്. ഇതിൽ ആ കുട്ടി ഒരുതരത്തിലും ഇത്തരത്തിലുള്ള കാര്യങ്ങൾ നിർത്താതെ തന്നെ പിന്തുടരുകയാണ്. തുടർന്ന് വീഡിയോ കാണുക.