ശരീരത്തിലേക്ക് കടന്നുവരുന്ന എല്ലാ അണുബാധകളെയും ചെറുക്കാൻ ഇത് സ്ഥിരമായി കുടിക്കൂ. ഇതിന്റെ ഗുണങ്ങൾ ആരും നിസ്സാരമായി തള്ളിക്കളയരുതേ.

നമ്മുടെ ശരീരത്തിന് അത്യാവശ്യമായി വേണ്ട വിറ്റാമിനുകളാലും മിനറൽസുകളാലും ആന്റിഓക്സൈഡുകളാലും സമ്പുഷ്ടമായ ഒന്നാണ് നെല്ലിക്ക. ഇതിൽ വൈറ്റമിൻ സി ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും ചർമ്മപരവും കേശപരവുമായ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഇത് അനിവാര്യമാണ്. വൈറ്റമിൻ സി ധാരാളം അടങ്ങിയതിനാൽ തന്നെ ഇത് രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകമാണ്.

അതുപോലെ തന്നെ പോഷക സമ്പുഷ്ടമായതിനാൽ പോഷകക്കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങളെ കടക്കാൻ ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. ഇത്തരത്തിൽ നെല്ലിക്ക ഉപയോഗിച്ച് കൊണ്ടുള്ള നെല്ലിക്കാരിഷ്ടം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലേക്ക് കടന്നുവരുന്ന എല്ലാ അണുബാധകളെ ചെറുക്കുകയും പനി ചുമ കഫക്കെട്ട് എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

നെല്ലിക്കാരിഷ്ടം കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ അധികമായിട്ടുള്ള കൊഴുപ്പുകളെയും ഷുഗറുകളെയും എല്ലാം ഇല്ലാതാക്കുന്നു. അതുപോലെ തന്നെ രക്തസമ്മർദ്ദത്തെ കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ നെല്ലിക്കാരിഷ്ടം ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ അനുകൂലമായിട്ടുള്ള ഒന്നാണ്. നെല്ലിക്കാരിഷ്ടം ദിവസവും കുടിക്കുന്നത് വഴി നമ്മുടെ മുടികൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കും. ഇത് മുടികൾക്ക് കൂടുതൽ കറുത്ത നിറം നൽകുകയും.

മുടികൊഴിച്ചിൽ ഇല്ലാതാക്കുകയും താരനിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് ദിവസവും കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ രക്തയോട്ടം വർദ്ധിക്കുകയും അതുവഴി ചർമ്മം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളെ ചെറുക്കാനും സാധിക്കുന്നു. ഇതു വഴി പ്രായാധിക്യത്തിന് മുൻപ് ഉണ്ടാകുന്ന ചുളിവുകളും പാടുകളും എല്ലാം ഇതിന്റെ ഉപയോഗം വഴി കുറയ്ക്കാൻ സാധിക്കുന്നു. കൂടാതെ ദഹനപ്രക്രിയയ്ക്കും ഇത് അത്യുത്തമമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *