സമീകൃത ആഹാരത്തിൽ പെടുന്ന ഒന്നാണ് മുട്ട പ്രോട്ടീനും വൈറ്റമിനും ധാതുക്കളും എല്ലാം തന്നെ ഒരുമിച്ച് അടങ്ങിയിട്ടുള്ള ഒരു ഭക്ഷണം കൂടിയാണ് ഇത്. ആഴ്ചയിൽ മൂന്ന് മുട്ട എങ്കിലും കഴിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ പോലും പറയുന്നത്. പ്രത്യേകിച്ച് പ്രാതലിനു കഴിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഭക്ഷണം കൂടിയാണ് ഇത്. കാരണം മുട്ട കഴിക്കുന്നത് ഊർജ്ജം നൽകാൻ സഹായിക്കുന്നുണ്ട്. ഒരു മുട്ടയിൽ തന്നെ 15 ശതമാനം റായ്ബോ ഫ്ലാമിൻ അടങ്ങിയിട്ടുണ്ട്. ഭക്ഷണം ഊർജമായി മാറ്റാൻ ഇത് സഹായിക്കുന്നുണ്ട്.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. നല്ല കൊളസ്ട്രോൾ ആയ എച്ച് ഡി എൽ കൊളസ്ട്രോൾ ഇത് വർദ്ധിപ്പിക്കുന്നു. പലരുടെയും തെറ്റായ ധാരണ ആണ് മുട്ട കഴിക്കുമ്പോൾ കൊളസ്ട്രോൾ കൂടുകയും ആരോഗ്യം നഷ്ടപ്പെടും എന്നത്. ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മുട്ട വളരെ സഹായിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് അണുബാധകളും അസുഖങ്ങളും ഉള്ളവർക്ക് ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
മുട്ടയിലെ പ്രോട്ടീൻ വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നുണ്ട്. ഇതുവഴി അമിത ഭക്ഷണം ഒഴിവാക്കാൻ സാധിക്കും. ഇതിൽ അടങ്ങിയിട്ടുള്ള കാൽസ്യം എല്ലുകളുടെ പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മുട്ടയിലെ മഞ്ഞയിൽ ആണ് 90% കാൽസ്യവു ആയെന്നും മടങ്ങിയിട്ടുള്ളത്. കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നുകൂടിയാണ് മുട്ട. മുട്ട പലരീതിയിലും ഭക്ഷണത്തിന് ഉപയോഗിക്കാറുണ്ട്.
അതുപോലെതന്നെ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് കൂടുതൽ ഗുണകരമായ ഒന്നാണ്. തെറ്റിദ്ധാരണ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നതാണ്. എന്നാൽ മുട്ട കഴിക്കുന്ന രീതിയിൽ കഴിച്ചു കഴിഞ്ഞാൽ ശരീരത്തിന് വളരെയേറെ ആരോഗ്യ ഗുണങ്ങൾ ആണ് ലഭിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena