കരൾ രോഗങ്ങൾ പണ്ടുകാലം മുതലേ നമ്മെ മരണത്തിലേക്ക് നയിച്ചിരുന്ന രോഗങ്ങളാണ്. അമിതമായിട്ടുള്ള മദ്യപാനം മഞ്ഞപ്പിത്തം എന്നിങ്ങനെയുള്ള കാരണങ്ങളാണ് കരൾ രോഗങ്ങൾക്ക് പിന്നിൽ മുൻപ് ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഇത്തരം രോഗങ്ങൾ പ്രായാധിക്യത്തിലാണ് ഓരോരുത്തരിലും കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് സർവ സാധാരണമായിത്തന്നെ മറ്റു രോഗങ്ങളെ പോലെ ഇതും നമ്മുടെ സമൂഹത്തിൽ കാണപ്പെടുന്നു. മദ്യപാനത്തിന് ഒഴികെ.
ഏറ്റവും അധികം ഉള്ള മറ്റൊരു കാരണം ഫാറ്റി ലിവർ ആണ്. കരളിൽ ഫാറ്റുകൾ അടിഞ്ഞുകൂടി കരളിന്റെ പ്രവർത്തനം ഇല്ലാതായിത്തീരുന്ന ഒരു അവസ്ഥയാണ് ഇത്. പ്രത്യക്ഷത്തിൽ ഇത്തരത്തിലുള്ള പ്രശ്നം യാതൊരു തരത്തിലുള്ള ലക്ഷണങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്നില്ല. വേറെ ഏതെങ്കിലും രോഗത്തിന് വേണ്ടി അൾട്രാസൗണ്ട് എടുക്കുമ്പോൾ ആണ് കരളിന്റെ പൊസിഷൻ ടെസ്റ്റ് ചെയ്യുമ്പോൾ ഇത് കാണുന്നത്.
ഗ്രേഡ് 1 2 3 4 എന്നിങ്ങനെ നാലഘട്ടങ്ങളിൽ ആയിട്ടാണ് കരളിന്റെ പ്രവർത്തനക്ഷമത നമുക്ക് നിർണയിക്കാൻ സാധിക്കുന്നത്. ഇന്ന് ഒട്ടുമിക്ക ആളുകളിലും ഗ്രേഡ് വൺ ഫാറ്റിലവർ ഉണ്ട് എന്നുള്ളത് വളരെ ഭീകരമായിട്ടുള്ള ഒരു കാര്യമാണ്. നാം കഴിക്കുന്ന കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള ജങ്ക് ഫുഡുകൾ വറുത്തത് പൊരിച്ചത് എന്നിങ്ങനെയുള്ളവയും വിഷാംശങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്ക്സുകളും.
അനുജങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള അരി ഗോതമ്പ് റാഗി മുതലായ ധാന്യവർഗ്ഗങ്ങളും എല്ലാം നമ്മുടെ ശരീരത്തിലേക്ക് ഫാറ്റിനെ കൊണ്ടുവരുന്നു. ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുന്ന കരളിൽ ഇത്തരത്തിലുള്ള ഫാറ്റുകൾ അടിഞ്ഞു കൂടുകയും അതിനെ പ്രവർത്തിക്കാൻ കഴിയാത്ത വിധത്തിൽ കരൾ ചുരുങ്ങി പോവുകയും ചെയ്യുന്നു. ഇന്ന് 40 കൾക്ക് മുൻപ് തന്നെ ഇത്തരം രോഗങ്ങൾ ഉടലെടുക്കുന്നു എന്നുള്ളത് ഇതിന്റെ ഭീകരത ഉളവാക്കുന്നു. തുടർന്ന് വീഡിയോ കാണുക.