ഏറ്റവും വലിയ പഴമായ നാടൻ പഴമാണ് ചക്ക. ചക്ക കഴിക്കാത്തവരു കാണാത്തവരും കാണില്ല എന്ന് തന്നെ പറയാം. ചക്ക എല്ലാവർക്കും വളരെ ഇഷ്ടമാണ്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇത്തരം പഴങ്ങൾ അധികം ഇഷ്ടപെടണം എന്നില്ല. ഉയർന്ന പോഷകമൂല്യമുള്ള ഏറ്റവും വലിയ ഫലമായ ചക്ക മലയാളികളുടെ പ്രിയപ്പെട്ട പഴം കൂടി ആണെന്ന് പറയാം.
എപ്പോഴും ഇതിന്റെ ഔഷധഗുണങ്ങൾ അറിയാൻ ശ്രമിക്കുന്നില്ല എന്നത് മറ്റൊരു സത്യാവസ്ഥ. ആപ്പിളും ഓറഞ്ച് മുന്തിരി പോലെ മാരകമായ വിഷം അടിച്ചത് ആണോ എന്ന പേടിയുടെയും ആവശ്യമില്ല. ഒരിക്കലും കൃത്രിമമായി പഴുപ്പിക്കാൻ കഴിയാത്ത ഒന്നാണ് ഇത്. നമുക്ക് പ്രകൃതി നൽകുന്ന ഏറ്റവും കൂടുതൽ പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഴം തന്നെയാണ് ചക്ക.
ഇക്കാര്യത്തിലും ആർക്കും സംശയം വേണ്ട. 100 ഗ്രാം ചക്കപ്പഴത്തിൽ നിരവധി ഘടകങ്ങളാണ് അടങ്ങിയിട്ടുള്ളത്. അവ എന്തെല്ലാമാണ് നോക്കാം. 19. 8 ഗ്രാം അനജം 1.9 ഗ്രാം പ്രോടീൻ 88 കാലറി ഉർജം .1 ഗ്രാം കൊഴുപ്പ് 7 മില്ലി ഗ്രാം വൈറ്റമിൻസ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.
ചക്കക്കുരുവിൽ ചുള്ളയെക്കാൾ കൂടുതൽ അളവിൽ പ്രോടീൻ ഇരുമ്പ് വൈറ്റമിൻ ബി എന്നിവ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ചക്കക്കുരുവിൽ നിന്ന് 133 കലോറി ഊർജ്ജം ലഭിക്കുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam