ഗർഭാശയ ക്യാൻസറുകൾക്ക് ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങളെ ആരും നിസാരമായി കാണരുതേ.

ഇന്ന് സ്ത്രീസമൂഹം നേരിടുന്ന ഒരു പ്രശ്നമാണ് സെർവിക്സ് കാൻസർ. സ്ത്രീ ശരീരത്തിലെ ഗർഭപാത്രത്തിന്റെ അവസാന ഭാഗം മുതൽ വജൈന വരെ നീണ്ടു നിൽക്കുന്ന ഒരു ട്യൂബാണ് ഇത്. ഈ ഭാഗങ്ങളിൽ ഉണ്ടാകുന്ന ക്യാൻസറുകൾ ആണ് സെർവിക്സ് കാൻസർ. ഇത്തരത്തിലുള്ള ക്യാൻസറുകൾ വളരെ വൈകിയാണ് നാം ഓരോരുത്തരും തിരിച്ചറിയാറുള്ളത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇത് വൈകിയാണ് ലക്ഷണങ്ങൾ പ്രകടമാക്കുക എന്നുള്ളതാണ്.

ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകാമെങ്കിലും അവ ഇതിന്റേതാണ് എന്ന് നമുക്ക് ആർക്കും ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥകൾ ഉണ്ടാകാം. മറ്റു പല രോഗങ്ങൾക്കും ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുന്നു എന്നതിനാൽ തന്നെ ഈ ക്യാൻസറുകളെ പലരും തിരിച്ചറിയാതെ പോകുന്നു. ഈ ക്യാൻസറുകൾ രണ്ടു വിധത്തിൽ ഉണ്ടാകാം. ഒന്നെന്ന് പറയുന്നത് സെർവിക്സ് ട്യൂബിന് ഉള്ളിൽ കാണുന്ന ക്യാൻസർ ആണ്. മറ്റൊന്ന് ട്യൂബിനെ പുറത്ത് കാണുന്ന ക്യാൻസറുകളാണ്.

ഈ ക്യാൻസറുകൾ ക്ലിനിക്കൽ ടെസ്റ്റിലൂടെ തന്നെ തിരിച്ചറിയാൻ സാധിക്കും.90% സ്ത്രീകളിലും ഇത്തരത്തിലുള്ള ക്യാൻസറുകളാണ് കാണുന്നത്. സെർവിക് സെല്ലിന് രൂപമാറ്റം വർഷങ്ങൾ എടുത്ത് സംഭവിക്കുമ്പോഴാണ് ഇത്തരത്തിലുള്ള ക്യാൻസറുകൾ ഉടലെടുക്കുന്നത്. ഇത്തരം ക്യാൻസറുകളിലെ പ്രാഥമിക ഘട്ടത്തിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ പുറപ്പെടുവിക്കാമെങ്കിലും അത് തിരിച്ചറിയാതെ പലപ്പോഴും പോകാറുണ്ട്.

അത്തരത്തിൽ ഒന്നാണ് പങ്കാളിയുമൊത്ത ബന്ധത്തിൽ ശേഷം ഉണ്ടാകുന്ന ബ്ലീഡിങ് പിരീഡ് 15 ദിവസത്തോളം നീണ്ടുനിൽക്കുന്നതും അടിവയർ വേദന ഉണ്ടാകുന്നതും അടിക്കടി ബ്ലീഡിങ്ങുകൾ കാണുന്നതും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഈ ക്യാൻസറുകൾ അഡ്വാൻസ്ഡ് ആവുകയാണെങ്കിൽ അത് മലത്തോടൊപ്പം രക്തം വരുന്നതായും മൂത്രത്തോടൊപ്പം രക്തം വരുന്നതായി കാണുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *