ഇന്നത്തെ സമൂഹത്തിന്റെ ഒരു മുഖമുദ്രമായി മാറി കഴിഞ്ഞിരിക്കുകയാണ് അമിത ഭാരം. ഇന്ന് കുട്ടികളിലും ചെറുപ്പക്കാരിലും പ്രായമായവരിലും ഇത്തരത്തിൽ അമിതഭാരം കാണാവുന്നതാണ്. ശരീരത്തിൽ അമിതമായി കൊഴുപ്പുകൾ വന്നടിയുന്നതിനാലാണ് ഇത്തരത്തിൽ ശരീരഭാരം കൂടി വരുന്നതായി കാണുന്നത്. ഇന്നത്തെ ജീവിതശൈലിയിൽ മാറ്റങ്ങൾ ഉണ്ടായതിനാൽ തന്നെ കൊഴുപ്പുകളും ഷുഗറുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യ പദാർത്ഥങ്ങൾ നാം കഴിക്കുന്നു.
ഇത്തരത്തിൽ ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും വറവ് പൊരിവ് എന്നിവയും അമിതമായി കഴിക്കുന്നതിനാൽ ശരീരത്തിൽ കാർബോഹൈഡ്രേറ്റുകൾ അമിതമായി എത്തിപ്പെടുകയും അത് നമ്മുടെ ശരീരത്തിലെ ഫാറ്റിനെ വർധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അമിതഭാരം ഉണ്ടാകുമ്പോൾ നടക്കുവാൻ സാധിക്കാതെ വരികയും നടക്കുമ്പോൾ കിതപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ ഈ ഭാരത്തിന് നമ്മുടെ മുട്ടുകൾക്ക് താങ്ങാൻ കഴിയാതെ വരുമ്പോൾ മുട്ട് തേയ്മാനം പോലുള്ള രോഗങ്ങളും ഉണ്ടാകുന്നു.
ഇത്തരത്തിൽ അമിതമായി ഫാറ്റ് നമ്മുടെ ഹൃദയത്തിന് ചുറ്റും അടിഞ്ഞു കൂടുകയാണെങ്കിൽ അത് ഹൃദ്രോഗങ്ങൾ ഉണ്ടാക്കുകയും കരളിന് ചുറ്റും അടിഞ്ഞുകൂടുകയാണെങ്കിൽ അത് ഫ്ലാറ്റി ലിവർ ഉണ്ടാക്കുകയും പാൻക്രിയാസിൽ ചുറ്റും ആണെങ്കിൽ അത് ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ സ്ത്രീകളിൽ ഇത്തരത്തിൽ അമിതമായി കൊഴുപ്പുകൾ അടിയുമ്പോൾ അത് അണ്ഡാശയങ്ങളിലെ ചെറിയ സിസ്റ്റുകൾ ആയി രൂപപ്പെടുകയും.
പിസിഒഡി എന്ന പ്രശ്നം ഉടലെടുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒട്ടനവധി ബുദ്ധിമുട്ടുകളാണ് ഓരോരുത്തർക്കും അമിതഭാരം വഴി ഉണ്ടാകുന്നത്. അതിനാൽ തന്നെ രോഗങ്ങളെ ക്ഷണിച്ചുവരുന്ന ഈ അമിതഭാരത്തെ കുറയ്ക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. ഇത്തരത്തിൽ ഒട്ടനവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന അമിതഭാരത്തെ യഥാക്രമം കുറയ്ക്കണമെങ്കിൽ ഭക്ഷണം കുറയ്ക്കുകയും എക്സസൈസുകളിൽ ഏർപ്പെടുകയും വേണം. തുടർന്ന് വീഡിയോ കാണുക.