ഹെയർ ഡൈകൾ ഉപയോഗിക്കുമ്പോൾ അലർജി ഉണ്ടാകാറുണ്ടോ? എങ്കിൽ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ…| Hair Dye Allergy

Hair Dye Allergy : ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപരമായിട്ടും സൗന്ദര്യപരമായിട്ടും ഉള്ള ഒരു പ്രശ്നമാണ് അകാലനര. പ്രായമാകുമ്പോൾ കാണേണ്ട ഇത്തരത്തിലുള്ള നര ചെറുപ്പക്കാരിൽ കാണുന്ന അവസ്ഥയാണ് ഇത്. കറുത്ത മുടിയിഴകൾ വെളുത്തിരിക്കുന്ന ഒരു സിറ്റുവേഷൻ ആണ് ഇത്. ഈ ഒരു അവസ്ഥയിൽ ഒട്ടനവധി മാനസികമായുള്ള പ്രശ്നങ്ങളാണ് ഓരോ വ്യക്തികളും നേരിടുന്നത്. ഒരു പൊതുസമൂഹത്തിൽ ചെന്ന് നിൽക്കാൻ വരെ അവർക്ക് കോൺഫിഡൻസ് ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നു.

ഇത്തരത്തിൽ അകാല നരയെ മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ഹെയർ ഡൈകളും ഇന്ന് നമുക്ക് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവ മാറിമാറി ഉപയോഗിക്കുന്നതുകൊണ്ടും ഇവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകളാലും ഇത് പലതരത്തിലുള്ള അലർജികൾ ആണ് ഓരോ വ്യക്തികൾക്കും ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള ഹെയർ ഡൈകളിൽ അധികമായിത്തന്നെ അമോണിയ പലതരത്തിലുള്ള സൾഫേറ്റുകൾ എന്നിങ്ങനെ ഒട്ടനവധി കെമിക്കലുകൾ ഉണ്ട്.

ഇവ എല്ലാവർക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ല. ഇത്തരം കെമിക്കലുകൾ ധാരാളം അടങ്ങിയിട്ടുള്ള ഹെയർ ഡൈകൾ തലയിൽ അപ്ലൈ ചെയ്യുന്നത് വഴി അത് പല തരത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. ചിലർക്ക് ഇത്തരം ഹെയർ ഡൈകൾ ഉപയോഗിക്കുന്നത് വഴി മുഖത്ത് ചൊറിച്ചിൽ ഉണ്ടാകുന്നു. അതുപോലെതന്നെ മുഖത്ത് ചുവന്ന തടിച് വീർക്കുന്നതായി കാണാൻ സാധിക്കും.

ഇത്തരത്തിലുള്ള അലർജികൾ ഉപയോഗിച്ച് അടുത്ത കുറച്ചു മണിക്കൂറുകൾക്കകം നമ്മുടെ സ്കിന്നിൽ പ്രത്യക്ഷമാകുന്നതായി കാണാൻ സാധിക്കും. അതിനാൽ തന്നെ ഇത്തരം മാർഗങ്ങളെ പൂർണ്ണമായും അവോയിഡ് ചെയ്യുകയാണ് നാമോരോരുത്തരും വേണ്ടത്. ഇത്തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഹെയർ ഡൈകൾക്ക് പകരം നാച്ചുറൽ ആയിത്തന്നെ പലതരത്തിലുള്ള ഔഷധസസ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നിർമ്മിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal

Leave a Reply

Your email address will not be published. Required fields are marked *