നിങ്ങളിലെ അമിതഭാരം നിങ്ങൾക്ക് തന്നെ വിനയാകുന്നുണ്ടോ ? എങ്കിൽ ഇതാരും നിസ്സാരമായി കാണരുതേ…| Weight loss Health Tips

Weight loss Health Tips : ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണുന്ന ഒന്നാണ് അമിതവണ്ണം. അമിതവണ്ണം ശരീരത്തിന്റെ ആരോഗ്യമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ അമിതവണ്ണം ശരീരത്തിന്റെ ആരോഗ്യമല്ല അത് ശരീരത്തിന് പ്രതികൂലമായി പല അവസ്ഥകളും സൃഷ്ടിക്കുന്നതിന്റെ ഒരു കാരണം മാത്രമാണ്. അതിനാൽ തന്നെയാണ് ഇന്നത്തെ സമൂഹത്തിൽ രോഗങ്ങളും വളരെയധികം കൂടി വരുന്നതും. ഇന്ന് അനിയന്ത്രിതമായി ഫാസ്റ്റ് ഫുഡുകൾ ഉപയോഗിക്കുന്നതും അമിതമായി.

അരി ആഹാരങ്ങൾ കഴിക്കുന്നതും നമ്മുടെ ശരീരത്തിലേക്ക് ധാരാളം കൊഴുപ്പുകളും ഷുഗറുകളും കയറിക്കൂടുന്നതിന് കാരണമാകുന്നു. ഇത്തരത്തിലുള്ള കൊഴുപ്പുകളും ഷുഗറുകളും അലിയിപ്പിക്കാൻ നമ്മുടെ അവയവങ്ങൾക്ക് സാധിക്കാതെ വരുമ്പോൾ അവ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടി അമിതവണ്ണം എന്ന അവസ്ഥ ഉണ്ടാക്കുന്നു. കഴിക്കുന്ന ഭക്ഷണങ്ങളെ പോലെ തന്നെ കഴിക്കുന്ന പല തരത്തിലുള്ള സ്റ്റിറോയിഡുകളും അമിത വണ്ണത്തിന് കാരണമാകാറുണ്ട്. കൂടാതെ.

ഹോർമോണിൽ വേരിയേഷൻസ് ഉണ്ടാകുമ്പോൾ വരുന്ന തൈറോയ്ഡ് പിസിഒഡി എന്നിങ്ങനെയുള്ള പ്രശ്നങ്ങളും അമിതവണ്ണത്തെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നിരുന്നാലും അമിതവണ്ണത്തിന് ഏറ്റവും പ്രധാന കാരണം എന്ന് പറയുന്നത് ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നത് തന്നെയാണ്. ഇന്ന് കൊച്ചു കുട്ടികൾ കളികളിൽ ഏർപ്പെടാതെ വീടുകളിൽ ഇരുന്ന് ടിവിയും മറ്റും കണ്ടു കൊണ്ട് എണ്ണപ്പലഹാരങ്ങളും മറ്റും കൊത്തികുറിക്കുന്നവരാണ്. ഇതുതന്നെയാണ്.

അവരിലെ അമിതഭാരത്തിനെ കാരണമാകുന്നത്. ഇത്തരത്തിൽ ചെറുപ്പത്തിൽ തന്നെ അമിതഭാരം കാണുകയാണെങ്കിൽ അവയെ കുറയ്ക്കേണ്ടതാണ്. ഇത്തരത്തിൽ കുട്ടിക്കാലത്ത് തന്നെ കാണുന്ന അമിതഭാരത്തെ യഥാസമയം കുറയ്ക്കാത്തതിനാൽ ആണ് 25 30 വയസ്സുകളിൽ ഇന്ന് ഹാർട്ട് അറ്റാക്കുകളും ഹാർട്ട് ബ്ലോക്കുകളും ധാരാളമായി തന്നെ കാണുന്നത്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലേക്ക് എത്തിപ്പെടുന്ന എല്ലാ കാർബോഹൈഡ്രേറ്റുകളെയും പരമാവധി ഒഴിവാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *