സ്ത്രീകളിൽ ഇന്ന് സർവസാധാരണമായി കാണുന്ന ഒരു അവസ്ഥയാണ് പിസിഒഡി അഥവാ അണ്ഡാശയം മുഴകൾ. ഇന്ന് 15 വയസ്സ് മുതലുള്ള കുട്ടികളിലും ഇത് കാണുന്നു. സ്ത്രീകളുടെ ശരീരത്തിൽ ആർത്തവ സമയത്തോടു കൂടെ സ്ത്രീ ഹോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. അതിനാൽ തന്നെ കുട്ടികളിൽ ആർത്തവം ഉണ്ടാകുമ്പോൾ തന്നെ പലതരത്തിലുള്ള മാറ്റങ്ങളും ശാരീരികമായി അവരിൽ കാണുന്നു. എന്നാൽ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുന്നതിലൂടെ ഇത്തരത്തിലുള്ള ഹോർമോണുകളിൽ.
വ്യതിയാനങ്ങൾ സംഭവിക്കുന്നു. സ്ത്രീ ഹോർമോണുകൾ ആയ ഈസ്ട്രജനും പ്രൊജസ്ട്രോണും കുറയുകയും അതിനുപകരം പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ സ്ത്രീ ശരീരത്തിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു. അതിനാലാണ് പിസിഒഡി എന്ന പ്രശ്നം ഉടലെടുക്കുന്നത്. സ്ത്രീകളിലെ ഓവറികളിൽ കാണുന്ന ചെറിയ സിസ്റ്റുകൾ ആണ് ഇത്. ഇത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഓരോ സ്ത്രീകളിലും ഉണ്ടാക്കുന്നത്. ഇതിൽ കോമൺ ആയി തന്നെ എല്ലാവരെയും കാണുന്ന ഒന്നാണ്.
ഇർറെഗുലറായി കാണുന്ന പിരീഡ്സ്.ആർത്തവത്തിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നതോടൊപ്പം തന്നെ അമിതമായ വണ്ണം മുടികൊഴിച്ചിൽ മുഖക്കുരുകൾ ചുറ്റുമുള്ള കറുത്ത പാടുകൾ മുഖത്തെയും കക്ഷത്തിലെയും മറ്റു ശരീര ഭാഗങ്ങളിലും അമിതമായിട്ടുള്ള രോമ വളർച്ച എന്നിങ്ങനെ ഒട്ടനവധി ലക്ഷണങ്ങൾ ഇത് പുറപ്പെടുവിക്കാറുണ്ട്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ.
നാം ഓരോരുത്തരും അതിനെ കുറക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിന്റെ യഥാർത്ഥ കാരണമായ പിസിഒഡിയെ അകറ്റാതെ ഇത്തരം രോഗങ്ങളിൽ നിന്ന് എത്ര വലിയ മരുന്നുകൾ കഴിച്ചാലും മുക്തി ലഭിക്കുകയില്ല. അതിനാൽ തന്നെ ജീവിതശൈലി വഴി വരുന്ന ഈ അവസ്ഥയെ ജീവിത രീതിയിലെ മാറ്റങ്ങൾ കൊണ്ട് തന്നെ നാം മറികടക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.