ജീവിതശൈലി രോഗങ്ങൾ നമ്മെ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. ഷുഗർ പ്രഷർ കൊളസ്ട്രോൾ തൈറോയ്ഡ് പിസിഒഡി ആത്തറ എന്നിങ്ങനെ തുടങ്ങി ഒട്ടനവധി ജീവിതശൈലി രോഗങ്ങളാണ് നാമോരോരുത്തയും വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുന്നത്. ഇവയുടെ അനന്തരഫലങ്ങൾ ഭയാനകമാണ്. അതിനാൽ ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങളെ കുറയ്ക്കുന്നതിന് നമ്മുടെ ജീവിത രീതിയിലും ആഹാരരീതിയിലും അനിവാര്യമായ മാറ്റങ്ങൾ.
കൊണ്ടുവരേണ്ടതാണ്. അതിനായി നാമോരോരുത്തരും കൂടുതലായി പ്രിഫർ ചെയ്യുന്നത് ഇലക്കറികളും പച്ചക്കറികളും പഴവർഗങ്ങളും ധാരാളമായി കഴിക്കുക എന്നുള്ളതാണ്. ഇത്തരം പദാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ആന്റിഓക്സൈഡുംകളും മറ്റും നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും ഇത്തരം രോഗങ്ങൾ വരാതിരിക്കുന്നതിനും സഹായകരമായിട്ടുള്ളവയാണ്. അവയിൽ തന്നെ വളരെ പ്രധാനം അറിയിക്കുന്ന ഒരു വിഭാഗമാണ് ഇലക്കറികൾ.
ഇലക്കറികൾ നമ്മുടെ ശരീരത്തിലെ രക്തത്തെ വർധിപ്പിക്കുന്നതിനുo ഓക്സിജൻ സപ്ലൈ കൂടുന്നതിനും ഫൈബറുകൾ നമ്മുടെ ശരീരത്തിലേക്ക് ധാരാളമായി നൽകുന്നതിനും അനുയോജ്യമായിട്ടുള്ള ഭക്ഷ്യ പദാർത്ഥമാണ്. അവയിൽ തന്നെ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് മൽബറി ഇലകൾ. പൊതുവേ മൾബറി ചെടിയിൽ നിന്നും മൾബറികൾ മാത്രമാണ് നാം ഭക്ഷിച്ചിരുന്നത്. എന്നാൽ മൾബറിയുടെ ഇലകൾ എന്നുപറയുന്നത് നമ്മുടെ ശരീരത്തിന് ഏറ്റവും നല്ല ഒരു ഭക്ഷ്യ പദാർത്ഥമാണ്.
ധാരാളം പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ഒരു ഇല കൂടിയാണ് ഇത്. അതിനാൽ നമ്മുടെ നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തേണ്ട ഒരു ഇലയാണ്. ഈ ഇല തോരൻ വെച്ച് കഴിക്കുന്നത് നമ്മുടെ ശരീരത്തിലേക്ക് ഇത്തരത്തിലുള്ള പ്രോട്ടീനുകൾ എത്തിച്ചേരുന്നതിന് നല്ലതാകുന്നു. അതോടൊപ്പം തന്നെ ഇതിന്റെ ഗുണങ്ങളാൽ നമ്മുടെ ശരീരത്തിൽ നിന്ന് ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്തെങ്കിലും തുടങ്ങുന്ന ജീവിതശൈലി രോഗങ്ങൾ വിട്ടുമാറുന്നതായി കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.