നമ്മുടെ നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള ഒരു ഒറ്റമൂലി കൂടിയാണ്. എന്നാൽ ചെറുനാരങ്ങയെ പോലെ തന്നെ ചെറുനാരങ്ങയുടെ ഇലകളും ഒട്ടനവധി ആരോഗ്യ ചർമ സംരക്ഷണ നേട്ടങ്ങളാണ് നമുക്ക് നൽകുന്നത്. ചെറുനാരങ്ങയുടെ ഇലയും ഇലയിൽ നിന്നുള്ള നീരും ഒരുപോലെതന്നെ ഭക്ഷ്യ പദാർത്ഥങ്ങളിൽ ഉൾപ്പെടുത്തുന്നവയാണ്. ഇവയുടെ ഉപയോഗം ഹൃദയമിടിപ്പിൽ ഉണ്ടാകുന്ന.
ഏറ്റക്കുറച്ചിലുകളെ പ്രതിരോധിക്കാൻ ഉതകുന്നതാണ്. കൂടാതെ ഉറക്കമില്ലായ്മ എന്ന പ്രശ്നത്തിനും നാഡീ സംബന്ധമായുള്ള പ്രശ്നങ്ങളും ഒരു പരിഹാരമാർഗം കൂടിയാണ് ഇത്. അതോടൊപ്പം തന്നെ ആസ്മ മൈഗ്രേൻ തലവേദനകൾ എന്നിവയ്ക്കും ഇതിന്റെ ഇല തിളപ്പിച്ച വെള്ളം ഉത്തമമാണ്. കൂടാതെ വിരശല്യത്തിനും ഉള്ള ഒരു പ്രതിരോധ മാർഗം കൂടിയാണ് ഇത്. ആരോഗ്യ നേട്ടങ്ങളെ പോലെ തന്നെ പലതരത്തിലുള്ള ചർമനേട്ടങ്ങളും ഇത് നമുക്ക് നൽകുന്നു.
ചർമ്മത്തിന്റെ കാന്തി വർധിപ്പിക്കുന്നതിനും ചർമ്മം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളെ മറികടക്കുന്നതിനും ഇത് സഹായകരമാണ്. ഇത് ചർമ്മത്തിലെ പാടുകളെ നീക്കം ചെയ്യുന്നതിനും ഇൻഫെക്ഷനുകളെ മാറ്റുന്നതിനും പ്രയോജനകരമാണ്. അത്തരത്തിൽ ചെറുനാരങ്ങയുടെ ഇലകൾ ഉപയോഗിച്ചുകൊണ്ട് കുഴിനഖത്തെമാറ്റുന്നതിനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്.ഈ നാരകത്തിന്റെ ഇലയിൽ അടങ്ങിയിട്ടുള്ള ഒട്ടനവധി ആന്റിഓക്സൈഡുകളും മറ്റും.
നമ്മുടെ നഖങ്ങളിൽ ഉണ്ടാകുന്ന ഈ അവസ്ഥയെ പ്രതിരോധിക്കുകയും വലിച്ചെടുക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ കുഴിനഖം അടിക്കടി വരുന്നത് പൂർണമായി ഇല്ലാതാക്കാൻ സാധിക്കുകയും ചെയ്യുന്നു. നാരകത്തിന്റെ ഇലയോടൊപ്പം വെളുത്തുള്ളിയും ഒരുമിച്ച് അരച്ച് പേസ്റ്റ് ആക്കി കുഴിനഖം ഉള്ള ഭാഗത്ത് പുരട്ടുകയാണ് വേണ്ടത്. ഇതിനെ യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും ഇല്ലാത്തതിനാൽ ഇത് ഏതു പ്രായക്കാർക്കും ഒരുപോലെ ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണുക.