മൂത്രമൊഴിക്കുമ്പോൾ കുട്ടികൾ കരയാറുണ്ടോ? എങ്കിൽ ഇത് ആരും കാണാതെ പോകരുതേ.

മൂത്രാശയസംബന്ധമായ രോഗങ്ങൾ ഏറിവരുന്ന കാലഘട്ടത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഇന്ന് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെതന്നെ ഇത്തരത്തിലുള്ള രോഗങ്ങൾ കാണുന്നു. അത്തരത്തിൽ കുട്ടികളിലെ മൂത്രപ്പഴുപ്പിന് ചികിത്സിക്കുന്നതിന് വേണ്ടി പ്രത്യേകം ഒരു വിഭാഗം തന്നെ ഉണ്ട്. ചില കുട്ടികൾക്ക് ജന്മന തന്നെ ഇത്തരത്തിൽ മൂത്രാശയ സംബന്ധമായ രോഗങ്ങൾ കാണുന്നു. അമ്മയുടെ വയറ്റിൽ ഉദ്ധരിക്കുമ്പോൾ മുതൽ അവരിൽ ഇത്തരത്തിലുള്ള സിംറ്റംസ് കാണാറുണ്ട്.

ഗർഭസ്ഥ അവസ്ഥയിൽ അഞ്ചാം മാസം ചെയ്യുന്ന ഡീറ്റെയിൽസ് സ്കാനിംഗിൽ ഇത്തരത്തിലുള്ള വൃക്ക സംബന്ധമായിട്ടുള്ള എല്ലാ തകരാറുകളും അതിൽ തെളിഞ്ഞു കാണാവുന്നതാണ്. അതിനാൽ ഇന്നത്തെ കാലത്ത് പെട്ടെന്ന് തന്നെ വൃക്ക രോഗങ്ങളെ സർജറികളിലൂടെയും അല്ലാതെയും മറികടക്കാൻ സാധിക്കുന്നു. അത്തരത്തിൽ ഡീറ്റെയിൽഡ് സ്കാനിംഗിൽ വൃക്കകളിലോ മറ്റു ശരീരഭാഗങ്ങളിലോ ഉണ്ടാകുന്ന തടിപ്പുകളും മുഴകളും മറ്റു വൈകല്യങ്ങളും തിരിച്ചറിയാവുന്നതാണ്.

അതുപോലെതന്നെ ചെറിയ കുട്ടികൾക്കും ഒന്ന് രണ്ട് വയസ്സിനുള്ളിൽ ഉള്ള കുട്ടികൾക്കും ഇത്തരത്തിലുള്ള രോഗങ്ങൾ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ പറയുവാൻ കഴിയാറില്ല. ഇത്തരം ഒരു സാഹചര്യങ്ങളിൽ വീട്ടുകാരാണ് അത് യഥാക്രമം തിരിച്ചറിയേണ്ടത്. ഇത്തരത്തിൽ മൂത്രശായ സംബന്ധമായി ഏതെങ്കിലും രോഗങ്ങൾ നേരിടുന്ന കുട്ടികളാണെങ്കിൽ അവർക്ക് മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും അത് വേദനാജനകമാവുന്നതിനാൽ തന്നെ കരച്ചിൽ പ്രകടമാക്കുകയും ചെയ്യുന്നു.

ചിലവർക്ക് മൂത്രത്തോടൊപ്പം ചെറുതായി ചോര പോകുന്നതായി കാണാം. അതുപോലെതന്നെ മലബന്ധവും മുലപ്പാൽ വലിച്ചു കുടിക്കാത്ത തായും കാണാവുന്നതാണ്. ഇത്തരത്തിൽ ഏതെങ്കിലും ഒരുബുദ്ധിമുട്ട് കുട്ടി പ്രകടമാക്കുന്നുണ്ടെങ്കിൽ അതിനെ തിരിച്ചറിഞ്ഞ് വൈദ്യ സഹായം തേടേണ്ടത് അനിവാര്യമാണ്. അതുപോലെതന്നെ അടിക്കടി കുട്ടികളിൽ യൂറിനൽ ഇൻഫെക്ഷൻ ഉണ്ടാവുകയാണെങ്കിൽ അതും വൃക്കകളെ ബാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *