അടിക്കടി നഖങ്ങൾ പൊട്ടി പോകുകയും നഖങ്ങളിൽ ഇൻഫെക്ഷനുകൾ കാണുകയും ചെയ്യാറുണ്ടോ? കണ്ടു നോക്കൂ.

മനുഷ്യ ശരീരത്തിൽ വളരെ അത്യാവശ്യമായി വേണ്ട ഒരു ഘടകമാണ് കാൽസ്യം. കാൽസ്യം നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന് ഉത്തമമാണ്. എന്നാൽ ഇന്ന് പൊതുവേ മുപ്പതുകൾ കഴിയുമ്പോൾ തൊട്ട് ഇത്തരത്തിലുള്ള കാൽസ്ക്കുറവ് കണ്ടുവരുന്നു. ഈ കാൽസ്യക്കുറവ് പലതരത്തിലുള്ള പ്രശ്നങ്ങളാണ് നമ്മുടെ ശരീരത്തിൽ സൃഷ്ടിക്കുന്നത്.ഇത് ആരോഗ്യപരമായും സൗന്ദര്യപരമായും ഒട്ടനവധി പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. അതിനാൽ തന്നെ കാൽസ്യക്കുറവിനെയും.

പരിഹരിക്കേണ്ടത് അത്യാവശ്യം ആണ്. കാൽസ്യം എന്നത് നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ്. അതിനാൽ കാൽസ്യക്കുറവ് നേരിടുകയാണെങ്കിൽ എല്ലുകൾക്കും പല്ലുകൾക്കും ബലക്ഷയം നേരിടും എന്നുള്ളത് തീർച്ചയാണ്. എന്നാൽ ഇവയ്ക്ക് പുറമേ മറ്റു ഒട്ടനവധി പ്രശ്നങ്ങൾ കാൽസ്യക്കുറവ് മൂലം നാം അനുഭവിക്കുന്നുണ്ട്.

കാൽസ്യക്കുറവ് നേരിടുന്ന വ്യക്തികൾ ആണെങ്കിൽ അവർക്ക് ശാരീരിക വേദനകൾ ജോയിൻ വേദനകൾ മസിൽ പെയിൻ തരിപ്പ് മരവിപ്പ് എന്നിങ്ങനെ ഒട്ടനവധി ബുദ്ധിമുട്ടുകൾ നേരിടാം. കുട്ടികളിൽ ഉണ്ടാകുന്ന കാല് വേദനകൾക്കും വയറുവേദനകൾക്കും ഒരു പരിധിവരെ കാത്സ്യക്കുറവായിരിക്കും കാരണം. തണുത്ത കാലാവസ്ഥയും കൂടി ആണെങ്കിൽ മസിൽ കോച്ച് പിടുത്തം ജോയിന്റ് വേദനകൾ മുട്ടുവേദനകൾ കൂടുതലായി തന്നെ ഓരോ വ്യക്തികളിലും കാണാം.

അതുപോലെതന്നെ കാഴ്ചക്കുറവ് നേരിടുകയാണെങ്കിൽ നമ്മുടെ നഖങ്ങൾ അടിക്കടി പൊട്ടിപ്പോകുന്ന പ്രവണതയും കാണാറുണ്ട്. വേഗം പൊട്ടിപ്പോകുന്നതോടൊപ്പം തന്നെ നഖത്തിൽ നിറ വ്യത്യാസം ഉണ്ടാകുന്നത് ഇൻഫെക്ഷനുകൾ അടിക്കടി വരുന്നതും എല്ലാം കാൽസ് കുറവിന്റെ ലക്ഷണങ്ങളാണ്. അതുപോലെതന്നെ മുടികൾ വട്ടത്തിൽ കൊഴിഞ്ഞു പോകുന്നതും മുടിയുടെ ഭംഗി നഷ്ടപ്പെടുന്നതും കാൽസ്യം ഡെഫിഷ്യൻസി മൂലം സംഭവിക്കുന്ന അവസ്ഥകളാണ്.തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *