കുടംപുളിയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് നോക്കാം. നിരവധി ആരോഗ്യ ഗുണങ്ങൾ കുടംപുളിയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കേരളത്തിൽ വ്യാപകമായി കറികളിൽ ഉപയോഗിക്കുന്ന പ്രത്യേകിച്ചും മീൻ കറിയിൽ ഉപയോഗിക്കുന്ന ഒന്നാണ് കുടംപുളി. ഇതിനെ പിണം പുളി മീൻ പുളി ഗോരക്ക പുളി പിണർ പേരും പുളി കുടംപുളി തുടങ്ങിയ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.
നിങ്ങളുടെ നാട്ടിൽ ഇത് എന്ത് പേരിലാണ് അറിയപ്പെടുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറികളിൽ ചേർക്കുന്നത് ഇതിന്റെ പഴം കീറി ഉണക്കിയ ശേഷം ആണ്. കുടംപുളി മീൻ കറിയിൽ ചേർത്താൽ ഉണ്ടാകുന്ന കുറിച്ച് എല്ലാവർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ മറു നാട്ടിൽ പോകുമ്പോൾ പോലും കുടംപുളി കൂടെ കൊണ്ടുപോകാൻ മലയാളികൾ മറക്കാറില്ല. മീൻ കറി വെക്കുമ്പോൾ വാളൻപുളിയെക്കാൾ കുടംപുളിയാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടത്.
എന്നാൽ മീൻ കറിയിലെ താരം മാത്രമല്ല കുടംപുളി. അതിനേക്കാളപുറം ഒരുപാട് ഔഷധഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ആയുർവേദത്തിൽ കഫം അതിസാരം തുടങ്ങിയവയ്ക്ക് ജാതിക്ക കൂടി ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ കഫം അതിസാരം വാതം തുടങ്ങിയ അസുഖങ്ങൾക്കായി നിർമ്മിക്കുന്ന ചേരുവകളിലും ഇത് ഉപയോഗിക്കുന്നുണ്ട്.
ശരീരത്തിലെ കൊഴുപ്പ് നീക്കാനുള്ള ഔഷധങ്ങളിൽ കുടംപുളി ഉപയോഗിക്കുന്നുണ്ട്. പുളി ലേഹ്യത്തിലെ ഒരു പ്രധാനപ്പെട്ട ചെരുവ കൂടിയാണ് ഇത്. ശരീരത്തിലെ ഊർജ്ജ വർദ്ധിപ്പിക്കാനും വിഷാംശം പുറന്തള്ളാനും ഹൃദയസംബന്ധമായതും ദഹനസംബന്ധമായ ആരോഗ്യത്തെ സംരക്ഷിക്കാനും ഇതിന് പ്രത്യേക കഴിവ് തന്നെയുണ്ട്. ഇതിൽ ധാരാളം ഫൈറ്റ് കെമിക്കൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ കൊഴുപ്പ് ഉൽപാദനത്തിൽ തടയാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.