സ്ത്രീകൾക്ക് മാത്രം ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് ആർത്തവം. മാസത്തിൽ അഞ്ചോ ഏഴ് ദിവസവും നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ് ഇത്. ആർത്തവത്തിലൂടെ ഏതൊരു പെൺകുട്ടിയും സ്ത്രീയായി മാറുകയാണ് ചെയ്യുന്നത്. ഇത്രയ്ക്ക് വിശേഷപ്പെട്ട ആർത്തവം ചിലരിൽ വേദനാജനകമാണ്. കണക്കുകൾ പ്രകാരം രണ്ടിൽ ഒരാൾക്കെങ്കിലും ആർത്തവസംബന്ധമായ വേദനകൾ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. ആർത്തവ സമയത്തിൽ അതി കഠിനമായി ഉണ്ടാകുന്ന വയറുവേദനയാണ് ഇത്.
ചിലവർക്ക് സ്കൂളിലോ ജോലിക്കോ മറ്റും പോകുവാൻ വരെ സാധിക്കാതെ വരുന്നു. ഇത്തരത്തിലുള്ള ആർത്തവ സമയത്തുള്ള വേദനകളെ നമുക്ക് രണ്ടായി തിരിക്കാവുന്നതാണ്. അതിൽ ഒന്നാണ് പ്രൈമറി ഡിസ്മനോറിയ. ഇതിൽ യാതൊരു വിധത്തിലുള്ള കാരണങ്ങൾ ഇല്ലാത്ത വയറുവേദന ആയിരിക്കും. ഈ വയറുവേദനയ്ക്ക് ഗർഭാശയത്തിലെ ഓവറുകളിലോ ഒരുവിധത്തിലുള്ള പ്രശ്നവും ഉണ്ടായിരിക്കുകയില്ല. അത്തരത്തിലുള്ള ആർത്തവ വയറുവേദനയാണ് ഇത്. ഒട്ടുമിക്ക പെൺകുട്ടികളിലും കാണുന്ന ഒരു വയറുവേദന കൂടിയാണ് ഇത്.
ആർത്തവസമയത്ത് കാണുന്ന 90% ആർത്തവ വേദനകളും ഇത്തരത്തിലുള്ള വയറുവേദനങ്ങളാണ്. ഇതിൽനിന്ന് വിപരിതമായതാണ് സെക്കൻഡറി ഡിസ് മനോറിയ. ഇത്തരത്തിലുള്ള വയറുവേദന എന്നു പറയുന്നത് ആർത്തവസമയത്ത് കാണുന്ന വയറുവേദന ആണെങ്കിലും അത് കാരണങ്ങളുള്ള വയറുവേദനയാണ്. ഇത് ഗർഭപാത്രത്തിലോ ഓവറികളിലോ മറ്റും കാണുന്ന ഏതെങ്കിലും ഒരു പ്രശ്നങ്ങൾ വഴിയാണ് ഉണ്ടാകാറുള്ളത്. പല കാരണങ്ങൾ ഇതിന്റെ പിന്നിലുണ്ട്.
ഒട്ടുമിക്ക 40 കഴിഞ്ഞിട്ടുള്ള സ്ത്രീകളിലും ഇത്തരത്തിലുള്ള ആർത്തവ വയറുവേദനങ്ങളാണ് കാണാറുള്ളത്. ഇതിലെ ഒരു പ്രധാന കാരണമായി നമുക്ക് പറയാൻ സാധിക്കുന്നത് എൻട്രോമെട്രിസ് ആണ്. ഇത് ഗർഭപാത്രത്തിനുള്ളിൽ കാണേണ്ട ടിഷ്യൂസ് ഗർഭപാത്രത്തിന്റെ പുറത്ത് കാണുന്ന ഒരു അവസ്ഥയാണ്. ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് ആർത്തവസമയത്ത് അസഹ്യമായ വേദനയാണ്. തുടർന്ന് വീഡിയോ കാണുക.