ഇന്നത്തെ സമൂഹത്തെ ഒട്ടാകെ ബാധിച്ചിട്ടുള്ള ഒരു രോഗാവസ്ഥയാണ് കൊളസ്ട്രോൾ. പണ്ടുകാലം മുതലേ ഈ ഒരു രോഗാവസ്ഥ ഉണ്ടെങ്കിലും ഇന്നതിന്റെ വ്യാപ്തി വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ തെളിവാണ് കുട്ടികളിലും ഇത് കണ്ടുവരുന്നത് എന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെയാണ് ഇത് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. പ്രധാനമായി രണ്ട് തരത്തിലുള്ള കൊളസ്ട്രോൾ ആണുള്ളത്. ഇതിൽ ഒന്ന് നമ്മുടെ ശരീരത്തിന് അനുയോജ്യമായതും മറ്റൊന്ന് ആവശ്യമില്ലാത്തതുമാണ്.
ഇത്തരത്തിൽ ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ അമിതമാകുമ്പോഴാണ് രോഗാവസ്ഥകൾ ഉണ്ടാകുന്നത്. പലതരത്തിലുള്ള രോഗങ്ങളാണ് ഇത് മൂലം ഓരോരുത്തരും നേരിടുന്നത്. ഇത്തരത്തിൽ അമിതമായി കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലുള്ള കൊഴുപ്പുകൾ കൂടുകയും അത് രക്ത ധമനികളിൽ അടിഞ്ഞുകൂടുന്നത് വഴി ബ്ലോക്കുകൾ സൃഷ്ടിക്കുന്നു. ഇത് രക്തോട്ടത്തെ ബാധിക്കുന്നു. ഇത്തരത്തിൽ ഏതെല്ലാം രക്തധമനികളിൽ ആണോ ഇത് അടിഞ്ഞുകൂടിയിട്ടുള്ളത്.
ആ ഭാഗത്തേക്കുള്ള രക്തോട്ടം നിലയ്ക്കുകയും അവിടെ രോഗങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ രക്തധമനകളിൽ ബ്ലോക്ക് ഉണ്ടാകുമ്പോൾ കൂടുതൽ ആളുകളെയും ബാധിക്കുന്ന ഒരു രോഗാവസ്ഥകളാണ് ഹാർട്ടറ്റാക്ക് ഹാർഡ് ബ്ലോക്ക് എന്നിങ്ങനെ. അതിനാൽ തന്നെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത്തരത്തിൽ കൊളസ്ട്രോൾ അമിതമാകുമ്പോൾ നമ്മുടെ ശരീരം നമുക്ക് പല ലക്ഷണങ്ങളായി അത് കാണിക്കാറുണ്ട്. അത്തരം ലക്ഷണങ്ങളാണ് ഇതിൽ പറയുന്നത്.
ഇതിൽ പ്രധാനമാണ് നെഞ്ചുവേദന. രക്തം ഹൃദയത്തിലേക്ക് ശരിയായ രീതിയിൽ എത്താത്തതാണ് ഇതിന്റെ കാരണം. ഇത്തരത്തിലുള്ള നെഞ്ച് വേദനകൾ യാതൊരു കാരണങ്ങളും ഇല്ലാതെ തന്നെയാണ് കാണുന്നത്. അതിനാൽ ഇത്തരം വേദനകളെ തിരിച്ചറിയാൻ വളരെ എളുപ്പമാണ്. കൂടാതെ കൈകാലുകളിൽ ഉണ്ടാകുന്ന മരവിപ്പും ഇതിന്റെ ഒരു ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.