ഇന്ന് ധാരാളം മരണങ്ങൾക്കുള്ള ഒരു കാരണം ആണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ. ദിനംപ്രതി ഒട്ടനവധി ആളുകളാണ് ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം മരണമടയുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന രോഗാവസ്ഥകളാണ് ഹാർട്ട് അറ്റാക്ക് ഹാർട്ട് ബ്ലോക്ക് സ്ട്രോക്ക് എന്നിങ്ങനെയുള്ളവ. നമ്മുടെ രക്തക്കുഴലുകളിലെ രക്ത ഓട്ടത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇത്തരം രോഗാവസ്ഥകൾ ഉടലെടുക്കുന്നതിന്റെ കാരണമാകുന്നത്.
ഒട്ടനവധി രക്തക്കുഴലുകളാണ് നമ്മുടെ ശരീരത്തിലുള്ളത്. ഏതെങ്കിലും തരത്തിൽ ബ്ലോക്കുകളോ തടസ്സങ്ങളും ഉണ്ടാകുകയാണെങ്കിൽ ഏതു ഭാഗത്തേക്ക് ആണോ അത് പോകുന്നത് ആ ഭാഗത്ത് രോഗാവസ്ഥകൾ ഉണ്ടാകുന്നതിനെ കാരണമാകുന്നു. ഹൃദയത്തിന്റെ ഭാഗത്തുള്ള രക്തക്കുഴലുകൾക്കാണ് ഇത്തരത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നത് എങ്കിൽ ഹാർഡ് റിലേറ്റഡ് ആയ പ്രോബ്ലങ്ങൾ ഉണ്ടാകുന്നു. അതുപോലെതന്നെ കാലിലേക്കുള്ള രക്തക്കുഴലുകളിലാണ് ബ്ലോക്ക് ഉണ്ടാകുന്നതെങ്കിൽ കാലുമായി റിലേറ്റഡ് ആയിട്ടുള്ള രോഗാവസ്ഥകൾ ഉണ്ടാകുന്നു . അത്തരത്തിലുള്ള ഒരു രോഗാവസ്ഥയാണ്.
വെരിക്കോസ് വെയിൻ എന്നത്. ഏതൊരു രക്തക്കുഴലുകളിൽ ബ്ലോക്ക് വരികയാണെങ്കിൽ ആ ഭാഗത്തേക്കുള്ള ഓക്സിജൻ നൽകുന്നത് തടസ്സപ്പെടുത്തുകയും അതുവഴി അവിടെ ഡാമേജ് ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ബ്ലോക്കുകൾ തന്നെ പലവിധത്തിലാണ് ഉള്ളത്. ഈ ഓരോ ബ്ലോക്കുകൾ രക്തത്തിൽ കൊഴുപ്പ് അഴിഞ്ഞുകൂടുന്നത് മൂലമോ മറ്റു പല കാരണത്താലും ഉണ്ടാകാം.
അതിൽ ഒരു കാരണമാണ് കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന രക്തക്കുഴലുകളിലെ ക്ഷതങ്ങൾ. ഇത്തരം രക്തക്കുഴലുകളിലെ ബ്ലോക്കുകൾ ചെറുതായി തുടങ്ങി പിന്നീട് അത് രക്തപ്രവാഹത്തെ പൂർണ്ണമായി തടസ്സപ്പെടുത്തുന്നു. ഇത്തരത്തിൽ രക്തക്കുഴൽ ഉണ്ടാകുന്ന ബ്ലോക്കുകൾ പല ഭാഗങ്ങളിൽ പല ലക്ഷണങ്ങളായാണ് കാണിക്കാറുള്ളത്. കാലുകളിൽ രക്തത്തിൽ ആണ് ഇത്തരത്തിൽ തടസ്സം ഉണ്ടാകുന്നത് എങ്കിൽ അത് കാലുകളിലെ നീരായും വേദനയായും എല്ലാം കാണുന്നു. തുടർന്ന് വീഡിയോ കാണുക.