പല അവയവങ്ങളുടെ സമ്മിശ്രമായുള്ള പ്രവർത്തനമാണ് നമ്മുടെ ശരീരത്തിൽ നടക്കുന്നത്. ആരോഗ്യമുള്ള ഏതൊരു ശരീരത്തിനും ഇത്തരത്തിൽ എല്ലാവയവങ്ങളുടെയും പ്രവർത്തനം കൂടിയേ തീരൂ. ഇതിൽ ഏറ്റവും അധികം ഇന്ന് രോഗങ്ങളെ നേരിടുന്ന അവയവങ്ങളാണ് ഹൃദയവും കരളും. ഇവ രണ്ടും രക്തത്തെ ശുദ്ധീകരിക്കുക എന്ന ധർമ്മമാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഇവ രണ്ടും ഒരുപോലെ ജീവൻ നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്.
ഏതെങ്കിലും ഒരു അവയവത്തിന്റെ പ്രവർത്തനം നിലയ്ക്കുകയാണെങ്കിൽ അത് മരണത്തിലേക്ക് ആണ് കൊണ്ടെത്തിക്കുന്നത്. ഇന്ന് ഏറ്റവും അധികം ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നവും ഇതുതന്നെയാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ നാം ഈ അവയവങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അമിതമായി കാർബോഹൈഡ്രേറ്റുകൾ ശരീരത്തിൽ എത്തുന്നത് വഴി ഇവ കരളിൽ കെട്ടിക്കിടക്കുകയും കരളിനെ പ്രവർത്തിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു.
ഇത് രക്തത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ കാരണമാകുകയും അതുവഴി രക്തത്തിൽ ബ്ലോക്ക് ഉണ്ടാവുകയും അത് ഹാർട്ടിന്റെ പ്രവർത്തനo പൂർണ്ണമായി നിലയ്ക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഹൃദയ പ്രവർത്തനം നിലയ്ക്കുന്ന ആ നിമിഷമാണ് മരണം എന്നത്. ഹൃദയത്തിലെ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാവുകയാണെങ്കിൽ അത് നെഞ്ചുവേദനയും ആയും ശ്വാസതടസ്സം ആയും നെഞ്ചിടിപ്പ് അമിതമാകുന്നതായും പ്രകടിപ്പിക്കാറുണ്ട്.
അതിനാൽ തന്നെ ഈ രണ്ട് അവയവങ്ങളും ഒരുപോലെതന്നെ പ്രവർത്തനങ്ങൾ കാഴ്ചവെക്കേണ്ടത് അനിവാര്യമാണ്. അതിനാൽ ഇവയ്ക്ക് അനുയോജ്യമായ ഭക്ഷണമാണ് നാം കഴിക്കേണ്ടത്. ഇത്തരത്തിലുള്ള ജീവിതശൈലി രോഗാവസ്ഥകളാണ് ഈ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നത്. ഇത്തരം കാര്യത്തിൽ ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഈ അവയവങ്ങളുടെ പ്രവർത്തനം ഇല്ലാതാകുന്നതിനും അതുവഴി മരണം സംഭവിക്കുന്നതിനും കാരണമാകുന്നു.