നമുക്ക് ലഭിച്ചിട്ടുള്ള വരദാനമാണ് ഔഷധസസ്യം. നിരവധി ഔഷധസസ്യങ്ങളാണ് നമുക്ക് ചുറ്റും ഉള്ളത്. ഇത്തരത്തിലുള്ള ഔഷധസസ്യങ്ങൾ ഓരോരോ ഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്നവയാണ്. ഇവയുടെ ഉപയോഗം നമ്മുടെ ശരീരത്തിന് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല എന്നതാണ് ഇത് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണം. അത്തരത്തിൽ നമുക്ക് നമ്മുടെ ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ.
തഴുതാമയുടെ ഇലയിൽ വേരും എല്ലാം ഔഷധഗുണത്താൽ നിറഞ്ഞതാണ്. പലതരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കുന്നതിന് ഈ ഇലയ്ക്ക് കഴിയും. അതിനാൽ തന്നെ നാം ദിവസവും കഴിക്കേണ്ട ഒരു ഇലയാണ് ഇത്. ഈ ഇലയുടെ നീര് ദിവസവും കഴിക്കുന്നത് വഴി മൂത്ര സംബന്ധമായ എല്ലാ തടസ്സങ്ങൾ നീങ്ങുകയും മൂത്രം ശരിയായി തന്നെ പോകുകയും ചെയ്യും. അതിനാൽ മൂത്ര സംബന്ധമായ രോഗങ്ങൾ ഉള്ള ആളുകൾക്ക് ഇത് നല്ലൊരു പ്രതിവിധിയാണ്.
നമ്മുടെ ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഒരു സസ്യം കൂടിയാണ് ഇത്. അതിനാൽ തന്നെ പൊട്ടാസ്യം കുറവ് നേരിടുന്ന ഏതൊരാൾക്കും കഴിക്കാൻ പറ്റുന്ന ഒന്നു കൂടിയാണ് ഇത്. ഇതിന് പുറമെ സന്ദീവാദം നീര് കാൽ വേദന യൂറിക്കാസിഡ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ നീങ്ങുന്നതിനും ഇത് ഉത്തമമാണ്. ഇന്ന് നിരവധി ആളുകളാണ് ഇത് മൂലം വലയുന്നത്.
അവർക്ക് ഇതിന്റെ നീര് വളരെ ഫലപ്രദമാണ്. എന്നാൽ ഇതിന്റെ നീരിനെ ചമർപ്പുള്ളതിനാൽ തന്നെ ഇത് തോരൻ വച്ച് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. അത്തരത്തിൽ തഴുതാമയുടെ ഇലകൾ ഉപയോഗിച്ചിട്ടുള്ള തോരനാണ് ഇതിൽ കാണുന്നത്. ഗുണങ്ങളാൽ നിറഞ്ഞത് ആയതിനാൽ തന്നെ ഇതിന്റെ തോരൻ ദിവസവും ഭക്ഷണത്തിൽ നാം ഓരോരുത്തരും ഉൾപ്പെടുത്തേണ്ടത്. തുടർന്ന് വീഡിയോ കാണുക.