ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങളെ തിരിച്ചറിയാതിരുന്നാൽ വലിയ വില കൊടുക്കേണ്ടി വരും. ഇതാരും കാണാതെ പോകരുതേ.

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ധർമ്മം നിർവഹിക്കുന്ന അവയവമാണ് കരൾ.നമ്മുടെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുക എന്ന ധർമ്മമാണ് ഇത് ചെയ്യുന്നത്. കരളിനെ ബാധിക്കുന്ന ഏതൊരു അവസ്ഥയും നമ്മുടെ ജീവൻ തന്നെ ബാധിക്കുകയാണ്. അതിനാൽ തന്നെ നാം ഏറ്റവും അധികം സംരക്ഷിക്കേണ്ട ഒരു അവയവം കൂടിയാണ് കരൾ. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും ആദ്യം കേടുവരുന്ന അവയവമാണ് ഇത്. പല കാരണത്താൽ ഈ അവയവം നശിച്ചു പോകുന്നു.

അത്തരത്തിൽ കരളിനെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ലിവർ സിറോസിസ്. പല സാഹചര്യങ്ങളും കരൾ പ്രവർത്തിക്കാതെ ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് ലിവർ സിറോസിസ് എന്ന് പറയുന്നത്. ഇന്ന് ഇത് ഏറ്റവും അധികം നമ്മുടെ ഇടയിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ്. ലിവർ സിറോസിസ് ഉണ്ടാവുന്നതിന് പലതരത്തിലുള്ള കാരണങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രധാനമാണ് മദ്യപാനം. അമിതമായി മദ്യപിക്കുന്നവരിൽ ലിവർ സിറോസിനുള്ള സാധ്യതകൾ വളരെയേറെ ആണുള്ളത്.

മദ്യപാനത്തെ പോലെ തന്നെ മദ്യപാനം ഇല്ലാത്തവരിലും ഇത്തരത്തിൽ ലിവർസിറോസിസ് ഉണ്ടാകാറുണ്ട്. അതിന്റെ ഒരു കാരണം എന്ന് പറയുന്നത് ലിവർ ഫാറ്റി ആണ്. നാം കഴിക്കുന്ന ഭക്ഷണങ്ങൾ നമുക്ക് തന്നെ വിനയായി തീരുന്ന ഒരു അവസ്ഥയാണ് ഇത്. അമിതമായി ശരീരത്തിലെത്തുന്ന കാർബോഹൈഡ്രേറ്റുകളെ ശുദ്ധീകരിക്കാൻ കരളിനെ കഴിയാതെ വരുമ്പോൾ അത് കരളിൽ അടിഞ്ഞു കൂടുകയും.

അത് കരളിന്റെ പ്രവർത്തനത്തെ പൂർണമായിത്തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ലിവർ സിറോസിസിലേക്ക് എത്തുന്നു. ഫാറ്റി ലിവർ തുടക്കത്തിൽ തന്നെ തിരിച്ചറിയുകയാണെങ്കിൽ കൃത്യമായ ഡയറ്റിലൂടെയും എക്സസൈസുകളിലൂടെയും ഇതിനെ മറികടക്കാവുന്നതാണ്. ലിവർ സിറോസിസിന്റെ മറ്റൊരു കാരണം എന്നത് വൈറസുകൾ മൂലം ഉണ്ടാകുന്ന രോഗാവസ്ഥകളാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *