നാം ഏവരുടെയും ശരീരത്തിലെ ഒരു അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് രക്തം എന്നത്. രക്തം ശരീരത്തിൽ കുറയുന്നത് മൂലം നമുക്ക് ഒട്ടനവധി രോഗാവസ്ഥകൾ ഉണ്ടാകും. ഇത് കുറയുന്നത് വഴി നമ്മുടെ ജീവൻ തന്നെ അപകടത്തിൽ പെടാം. അതിനാൽ തന്നെ ശരീരത്തിൽ രക്തത്തിന്റെ അളവ് എന്നും നോർമൽ ആയിരിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ ശരീരത്തിലെ രക്തത്തിന്റെ അളവ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് അയേൺ.
അതിനാൽ തന്നെ നാം ഓരോരുത്തരുടെയും ശരീരത്തിൽ ഏറ്റവും അത്യന്താപേക്ഷിതമായി ഉണ്ടാകേണ്ട ഒരു ഘടകം കൂടിയാണ് അയേൺ. ശരീരത്തിൽ അയണിന്റെ കുറവുണ്ടാകുമ്പോൾ അത് രക്തത്തിലെ ഹീമോഗ്ലോബുകൾ കുറയാൻ കാരണമാവുകയും അതുമൂലം അനീമിയ എന്ന രോഗാവസ്ഥ ഉടലെടുക്കുകയും ചെയ്യുന്നു. ഇതുവഴി ശരീരത്തിൽ ക്ഷീണം അസ്വസ്ഥത എന്നിവ ഉണ്ടാകുന്നു. അതിനാൽ തന്നെ ശരീരത്തിലെ രക്തക്കുറവ് എന്ന അവസ്ഥയെ നാം ഓരോരുത്തരും.
ശ്രദ്ധിച്ചു തന്നെ കൈകാര്യം ചെയ്യേണ്ടതാണ്. ചില സമയങ്ങളിൽ അയൺ നല്ല രീതിയിൽ ശരീരത്ത് കൊടുത്താലും രക്തക്കുറവ് ഉണ്ടാകാം. ഇതിന്റെ ഒരു കാരണം എന്ന് പറയുന്നത് സ്ത്രീകളിൽ ഉണ്ടാകുന്ന അടിക്കടിയുള്ള രക്തസ്രാവമാണ്. ചില സ്ത്രീകളിൽ ആർത്തവം ഇടവിട്ട് കാണപ്പെടാറുണ്ട്. ഇത് അവരിലെ രക്തം പോകുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ രക്തക്കുറവും ഹീമോഗ്ലോബിന്റെ കുറവും കാണപ്പെടുന്നു.
ഇത്തരം സാഹചര്യങ്ങളിൽ രക്തത്തെ വർധിപ്പിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യുന്നതോടൊപ്പം തന്നെ എന്തുകൊണ്ടാണ് ഇത്തരത്തിൽ ആർത്തവത്തിൽ വാരിയേഷനുകൾ ഉണ്ടാകുന്നത് എന്ന് കണ്ടെത്തുകയാണ് വേണ്ടത്. ഇത് പല കാരണത്താൽ ഉണ്ടാകാവുന്നതാണ്. അതിൽ ഏറ്റവും പ്രധാന കാരണമെന്ന് പറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയുമായി റിലേറ്റഡ് ആയിട്ടുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.