യൂറിക്കാസിഡ് പ്രശ്നങ്ങളെ പറ്റി പലരും കേട്ടുകാണും. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്താണ് മാർഗം ഇത്തരം പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം. നേരത്തെ തന്നെ ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയാൻ എന്താണ് ചെയ്യേണ്ടത് ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലെ യൂറിക് ആസിഡ് കൂടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെക്കുറിച്ച് ആണ് ഇവിടെ പറയുന്നത്. അതായത് ഇതിന് ഗൗട്ട് എന്നാണ് പറയുന്നത്.
സാധാരണ നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് കിഡ്‌നിയിലൂടെ അരിച്ചെടുത്ത യൂറിനിലൂടെ പുറത്തേക്ക് തള്ളുകയാണ് പതിവ്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് ഒരു ശരീരത്തിൽ അടിഞ്ഞു കൂടുകയും അത് ക്രിസ്റ്റൽ ആയി രൂപപ്പെടുകയും ചെയ്യാറുണ്ട്. സാധാരണയായി കാലിന്റെ പേരുവിരലിൽ ആണ് ഇത് കാണുന്നത്. ഭയങ്കര വേദനയായിരിക്കും. ആ ഭാഗം ചുവന്ന നീര് വച്ച് അവസ്ഥയിൽ ആയിരിക്കും.
അതുപോലെതന്നെ ഉപ്പൂറ്റി കണംകാലിൽ കാലിന്റെ മുട്ട് അതുപോലെതന്നെ കൈമുട്ട് തുടങ്ങിയ ഭാഗങ്ങളിൽ എല്ലാം ഇത് കാണാറുണ്ട്. സാധാരണയായി തള്ള വിരലിന്റെ സന്ധികളിലാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. സാധാരണ ഇതിന്റെ ലക്ഷണങ്ങൾ ഭയങ്കരമായി വേദനയായിരിക്കും. കഠിനമായ വേദന ആ ഭാഗം നല്ല രീതിയിൽ ചുവന്നിരിക്കും നീർക്കെട്ട് ചെറിയ ചൂട് അനുഭവപ്പെടും. നമ്മുടെ ശരീരത്തിലെ യൂറിക്കാസിഡ് കൂടുതലായി രൂപപ്പെടുമ്പോൾ ഇത് കിട്നിയെ ബാധിക്കാം.
കിഡ്നിയിൽ കല്ല് രൂപ പെടാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ സ്ഥിരമായി ഉയർന്നിരിക്കുന്നവരിൽ രക്തക്കുഴലിൽ അടിഞ്ഞു കൂടുകയും ബ്ലോക്ക് ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇതിന്റെ നോർമൽ റേഞ്ച് എത്രയാണെന്ന് നോക്കാം. 3.5 മുതൽ 7 വരെയാണ് നോർമൽ റേഞ്ച് ആയി പറയുന്നത്. അതുപോലെതന്നെ എട്ടിനു മുകളിൽ ആണെങ്കിൽ കൃത്യമായി രീതിയിൽ ട്രീറ്റ്മെന്റ് എടുക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam