Dandruff treatment at home : ഇന്ന് കുട്ടികൾ മുതൽ പ്രായമായവരെ ബാധിക്കുന്ന ഒരു അവസ്ഥയാണ് താരൻ. തലയോട്ടികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളനിറത്തിലുള്ള ഒരു ഫംഗസ് ആണ് ഇത്. ഇത് ഫംഗസ് ആയതിനാൽ തന്നെ വ്യാപനശേഷി കൂടുതലുള്ളവയാണ്. ഒട്ടുമിക്ക ആളുകളിലും താരൻ കാണാറുണ്ട്. എന്നാൽ ചില ആളുകൾ നല്ലവണ്ണം തലയിലും ചെവിയിലും ചെവിയുടെ പുറത്തും പുരികത്തിന് ഇടയിലും താടിയുടെ ഇടയിലും ഒക്കെ ഇത് കാണാം. ഇത്തരത്തിലുള്ള ആളുകൾക്ക് താരന്റെ പ്രശ്നം അമിതമായുള്ളവരാണെന്ന് പറയാം.
ഇതിനെ ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യമാണ്. ഇത്തരത്തിൽ ഉണ്ടാകുമ്പോൾ നാം പൊതുവേ ഹെയർ ഷാമ്പുകളും ഹെയർ ലോഷനുകളും എല്ലാം ഉപയോഗിച്ച് ഇവയെ മറികടക്കാറുണ്ട്. ഇതെന്റെ ഉപയോഗം ഒരു പരിധിവരെ ഇത്തരത്തിലുള്ള താരന് അകറ്റാറുണ്ട്. എന്നാൽ ഇവയുടെ ഉപയോഗത്തിന് ശേഷം ഈ താരൻ വീണ്ടും പ്രത്യക്ഷമാകുന്നതായി നമുക്ക് കാണാൻ സാധിക്കും.
ഇത് നമ്മളിൽ വീണ്ടും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. ഇത് നമ്മുടെ മുടിയുടെ വളർച്ചയെ തന്നെ ബാധിക്കുന്നു. അതോടൊപ്പം തന്നെ മുടികൊഴിച്ചിൽ കൂടുതലായി തന്നെ കാണപ്പെടുന്നു. അതിനാൽ തന്നെ ഏതൊക്കെ കാരണം കൊണ്ടാണ് താരൻ ഉണ്ടാകുമെന്ന് നാം തിരിച്ചറിയേണ്ടതാണ്. താരൻ ഉണ്ടാവുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഗട്ട് റിലേറ്റഡ് പ്രശ്നങ്ങളാണ്. വയൽ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളവരിലാണ് കൂടുതലുമായും താരൻ കാണുന്നത്.
ഇത്തരത്തിലുള്ള ഗട്ട് പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ പ്രധാന കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ്. നാം കഴിക്കുന്ന ചില ഭക്ഷണങ്ങൾ ശരീരത്തിൽ പിടിക്കാതിരിക്കുകയും അതിന്റെ റിയാക്ഷൻ ആയി താരൻ എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം ഭക്ഷണങ്ങൾ ഏതെല്ലാം ആണെന്ന് തിരിച്ചറിഞ്ഞ് അത് ഒഴിവാക്കുകയാണെങ്കിൽ താരൻ പൂർണമായി തന്നെ നീക്കം ചെയ്യാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs