മറ്റെല്ലാ രോഗാവസ്ഥകളെപ്പോലെ പ്രാധാനമായി നാം കാണേണ്ടത് ഒന്നു തന്നെയാണ് ദന്തസംബന്ധ രോഗങ്ങൾ. ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്. ഇത്തരത്തിലുള്ള ദന്ത പ്രശ്നങ്ങൾ ശാരീരികമായും മാനസികവുമായി നമ്മളെ അലട്ടുന്ന ഒന്ന് തന്നെയാണ്.പണ്ടുകാലത്ത് ഇത്തരം പ്രശ്നങ്ങൾ വളരെ കുറവായിരുന്നു. എന്നാൽ ഇന്ന് ഇത്തരത്തിൽ ഒരുപാട് രോഗങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മോണവീക്കം.
മോണകളിൽ നിന്ന് ചോര പൊടിയുന്ന ഒരു അവസ്ഥയാണ് ഇത്. മറ്റു വേദനകളെ പോലെതന്നെ ഇതും വേദനാജനകമാണ്. ഇതുമൂലം ഏതെങ്കിലും തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോഴോ പല്ല് തേക്കുമ്പോഴോ ചോരകൾ പൊടിയുന്നു. ഇതിൽ പ്രധാനമായും നമ്മളിൽ കാണുന്നത് പല്ലു തേക്കുമ്പോൾ വരുന്ന ചോരകളാണ്. ഇതുമൂലം ഒട്ടനവധി അസ്വസ്ഥതകൾ നമുക്ക് നേരിടേണ്ടതായി വരുന്നു. പല്ലുകളിൽ വന്നു നിറയുന്ന കീടാണുക്കൾ ആണ് ഇത്തരത്തിലുള്ള രോഗാവസ്ഥകൾ സൃഷ്ടിക്കുന്നത്.
ഇതിനെ പ്രധാന കാരണം എന്ന് പറയുന്നത് പല്ലുകളിലെ ശുചിത്വം ഇല്ലായ്മയാണ്. ശരിയായ രീതിയിൽ പല്ലു തേക്കാത്തതാണ് ഇത്തരം കാരണങ്ങൾ ഉണ്ടാകുന്നതിന് ഇടയാക്കുന്നത്. പല്ലുകൾ തേക്കുമ്പോൾ ബ്രഷ് നല്ലവണ്ണം പല്ലിന്റെ എല്ലാ ഭാഗത്തേക്കും എത്തേണ്ടതാണ്. എന്നാൽ മാത്രമേ അവിടെയുള്ള ഭക്ഷണപദാർത്ഥങ്ങൾ നീങ്ങുകയും അതുവഴി അണുക്കൾ നശിക്കുകയും ചെയ്യുന്നു.
ഇതിനെ മറ്റൊരു പ്രധാന കാരണമെന്ന് വിറ്റാമിൻ സി കെ എന്നിവയുടെ അഭാവമാണ്. ശരിയായി രീതിയിൽ നമ്മുടെ ശരീരത്തിൽ വിറ്റാമിൻ സി കെ എന്നിവ ഇല്ലെങ്കിൽ ഇത്തരത്തിൽ മോണകളിൽ നിന്ന് രക്തം വരുന്നതിന് ഇടയാക്കുന്നു. അതിനാൽ തന്നെ രോഗങ്ങൾ ഉള്ളവർ ഇത്തരം കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.