സ്ട്രോക്ക് ഉണ്ടാകുമ്പോൾ ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങളെ ആരും അവഗണിക്കരുതേ…| Stroke symptoms in malayalam

Stroke symptoms in malayalam : ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒരു അവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഇന്ന് ഇതിനെ കണക്കെടുക്കുകയാണെങ്കിൽ ഒട്ടനവധി ആളുകളാണ് ഇതിനെ നേരിട്ട് കൊണ്ടിരിക്കുന്നത്. നമ്മുടെ തലച്ചോറിൽ ഉണ്ടാകുന്ന ഒരു അറ്റാക്കാണ് ഇത്. തലച്ചോറിലേക്കുള്ള രക്തോട്ടം നിലയ്ക്കുന്ന അവസ്ഥയാണ് ഇത്. സ്ട്രോക്ക് മനുഷ്യരെ തളർത്തുന്ന ഒരു രോഗാവസ്ഥയാണ്. വളരെ ചെറിയ രീതിയിലുള്ള സ്ട്രോക്ക് ആണ് ഉണ്ടാകുന്നതെങ്കിൽ അതിന്റെ എഫക്ട് ചെറുത് തന്നെയായിരിക്കും.

എന്നാൽ വലിയ രീതിയിലാണ് സ്ട്രോക്ക് ഉണ്ടാകുന്നതെങ്കിൽ ശരീരം മുഴുവൻ തളരാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരം രോഗാവസ്ഥകളെ ധൈര്യത്തോടെ തന്നെ നാം നേരിടുന്നത് അത്യാവശ്യമാണ്. ഇത്തരം രോഗമുണ്ടാകുന്ന വ്യക്തികൾക്ക് കൈകളും കാലുകളും കോച്ചി പിടിക്കുകയും അതോടൊപ്പം തന്നെ ചുണ്ടുകൾ കോടുകയും ചെയ്യുന്നു. ഇത്തരം വ്യക്തികളുടെ സംസാരത്തിനും ഇത് ബാധിക്കാറുണ്ട്.

ഇവയ്ക്ക് പുറമേ തലകറക്കം സംസാരിക്കുന്നത് തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് നടക്കാൻ കഴിയാതെ വരിക കൈകളുടെയും കാലുകളുടെയും സ്വാധീന നഷ്ടപ്പെടുക എന്നീ ലക്ഷണങ്ങളും സ്ട്രോക്കിന്റെ ഭാഗമായി കാണുന്നതാണ്. ഇത്തരത്തിൽ സ്ട്രോക്ക് വന്നു കഴിഞ്ഞാൽ നാം ഏറ്റവും അത് ശ്രദ്ധിക്കേണ്ടത് വളരെ പെട്ടെന്ന് തന്നെ ചികിത്സ കൊടുക്കുക എന്നത് തന്നെയാണ്. അതിനാൽ സ്ട്രോക്കിന്റെ ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഡോക്ടറുടെ വൈദ്യസഹായം തേടുകയും.

ചികിത്സ ഉറപ്പാക്കുകയും ചെയ്യണം. ഇത്ര സന്ദർഭങ്ങളിൽ ചികിത്സ വൈകിപ്പിക്കാതെ രോഗികൾക്ക് ലഭിക്കുകയാണെങ്കിൽ ഇവർക്ക് വളരെ പെട്ടെന്ന് തന്നെ ഇതിനു മറികടക്കാൻ കഴിയും. അല്ലാത്തപക്ഷം പൂർണമായി തളരാനുള്ള സാധ്യത ഏറെയാണ് ഉള്ളത്. ഇത്തരത്തിൽ പക്ഷാഘാതം എന്ന വ്യക്തികൾക്ക് ഉണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകളെ നീക്കുന്നതിന് ഒട്ടനവധി ചികിത്സ മേഖലകളുടെ സംഗമം തന്നെ വേണം. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *