Gas problem solution at home : നാം നേരിട്ടുകൊണ്ടിരുന്ന പ്രശ്നങ്ങളിൽ ദിവസവും കണ്ടുവരുന്ന ഒന്നാണ് ഗ്യാസ്ട്രബിൾ. ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒന്നാണ് ഇത്. നെഞ്ചുവേദന പുളിച്ചു തികട്ടൽ വയറു വീർക്കുക എന്നിങ്ങനെയാണ് ഇതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ . എന്നാൽ ചിലരിൽ നെഞ്ചുവേദന ഉണ്ടാകുമ്പോൾ ഹാർട്ട് അറ്റാക്ക് പോലെ കഠിനമായ വേദനയോടെ തന്നെ കാണപ്പെടാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ നിത്യ ജീവിതത്തിൽ തുടർന്നുകൊണ്ടിരിക്കുകയാണെങ്കിൽ മറ്റുപല രോഗങ്ങൾ ഉടലെടുക്കുന്നതിന് അത് കാരണമാകും.
അതിനാൽ തന്നെ ഇവ നിയന്ത്രിക്കേണ്ടത് അനിവാര്യം തന്നെയാണ്. ദഹനപ്രക്രിയയിലെ ഏറ്റക്കുറിച്ചിലുകളാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് വഴി തെളിയിക്കുന്നത്. അതിനാൽ തന്നെ ഓരോരുത്തരും നിയന്ത്രിക്കേണ്ടത് നമ്മുടെ ഭക്ഷണപദാർത്ഥങ്ങൾ തന്നെയാണ്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിന് യോജിച്ചത് ആണോ എന്ന് നാം തിരിച്ചറിയേണ്ടതാണ്. ചില പക്ഷ പദാർത്ഥങ്ങൾ കഴിക്കുമ്പോൾ നമ്മൾ ഇത്തരം അവസ്ഥകൾ കൂടുതലായി കാണപ്പെടാറുണ്ട്. അതിന്റെ അർത്ഥം ആ ഭക്ഷണ പദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിന് അനുയോജ്യമല്ല എന്നതാണ്.
അങ്ങനെ ഒരു ഭക്ഷ്യ പദാർത്ഥമാണ് പാൽ. ചിലർക്ക് പാല് ദഹിക്കാതെ വരികയും അതുവഴി ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ഇതിനെ ലാക്ടോ ഇൻഡോളൻസ് എന്ന് പറയുന്നു. ലാക്ടോ ഇൻഡോളസുള്ളവരിൽ പാലോ പാൽ ഉൽപ്പന്നങ്ങളോ കഴിക്കുന്നത് വഴി ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാതെ വരുന്നു. അതുപോലെതന്നെ മറ്റൊരു പ്രശ്നമാണ് ഗ്ലൂട്ടൻ ഇൻഡോളൻ.
ഇതുള്ളവർക്ക് ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ കഴിക്കുമ്പോൾ കൂടുതലായി പ്രശ്നങ്ങൾ കണ്ടുവരുന്നു. അതിനാൽ ഇത്തരം ശരീരത്തിന് ദഹിക്കാനാകാത്ത രീതിയിലുള്ള ഭക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അത് ഒഴിവാക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. കൂടാതെ പ്രോബയോട്ടിക്കുകളായ തൈര് ഉപയോഗിക്കുന്നത് വഴിയും ശരീരത്തിലെ പൊട്ടബാക്ടീരിയകൾ നശിക്കുകയും ദഹനം പ്രോപ്പറായി നടക്കുകയും അതുവഴി ഇത്തരം അവസ്ഥകൾ ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.തുടർന്ന് കാണുക. Video credit : Kerala Dietitian