Gas trouble and stomach pain : നാം ദിവസേന അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ഗ്യാസ്ട്രബിൾ. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ മൂലവും ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകാറുണ്ട്. ശരിയായ രീതിയിൽ ദഹന പ്രക്രിയ നടക്കാതെ വരുമ്പോഴാണ് പ്രധാനമായും ഗ്യാസ്ട്രബിൾ ഉണ്ടാകുന്നത്. എന്നാൽ ചിലരിൽ ഇത് മറ്റു പല രോഗങ്ങളുടെ ലക്ഷണമായും കാണാറുണ്ട്. ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അലർജി ആയിട്ടും ഗ്യാസ്ട്രബിൾ കാണാറുണ്ട്.
ഇവയ്ക്ക് പുറമേ കിഡ്നി കണ്ടീഷൻസോ ലിവർ കണ്ടീഷൻ സോ തൈറോയ്ഡ് കണ്ടീഷൻസ് മൂലവും ശരീരത്തിൽ ശരിയായ രീതിയിൽ ബാക്ടീരിയ ഉണ്ടാകാത്തപ്പോഴും ഇതു ഉണ്ടാകാറുണ്ട്. ഇവക്കൊക്കെ പുറമേ ഇന്ന് കൂടുതലായും ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങൾ മൂലവും ഗ്യാസ്ട്രബിൾ കണ്ടുവരുന്നു. പുകവലിയും മദ്യപാനം ഉള്ളവരിലും ഇത് കാണാറുണ്ട്. ഗ്യാസ്ട്രബിളും അസിഡിറ്റിയും നമ്മുടെ വയറിനെ ബാധിക്കുന്ന രോഗാവസ്ഥകളാണ്. വയറിനുള്ളിൽ ആസിഡിന്റെ അളവ് കൂടുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് അസിഡിറ്റി.
ഇത്തരത്തിൽ നമുക്ക് അനുഭവപ്പെടുമ്പോൾ നമുക്ക് കൂടുതലായും അന്റാസിഡുകളെയാണ് ആശ്രയിക്കാറ്. എന്നാൽ ഗ്യാസ്ട്രബിൾ ആസിഡിന്റെ അളവ് കുറയുന്നതുമൂലവും കാണപ്പെടാറുണ്ട്. പ്രധാനമായും രണ്ടുവിധത്തിലാണ് അസിഡിറ്റികൾ ഉള്ളത്. ഹൈപോ അസിഡിറ്റിയും ഹൈപ്പർ അസിഡിറ്റിയും. വയറിനുള്ളിലെ ഈ ആസിഡിന്റെ അളവ് കൂടുന്നത് മൂലം ഉണ്ടാകുന്ന നെഞ്ചെരിച്ചൽ ഗ്യാസ്ട്രബിളും ആണ് ഹൈപ്പർ അസിഡിറ്റി.
എന്നാൽ ഈ ആസിഡിന്റെ കുറവ് മൂലമുണ്ടാകുമ്പോൾ പുളിച്ചു തികട്ടൽ ഗ്യാസ്ട്രബിൾ ആണ് ഹൈപ്പോ അസിഡിറ്റി. ഹൈപ്പർ അസിഡിറ്റിയിൽ നെഞ്ചരിച്ചിൽ പുളിച്ചു തികട്ടൽ ഗ്യാസ്ട്രബിൾ എന്നിവയാണ് കാണപ്പെടുന്ന അസ്വസ്ഥതകൾ. എന്നാൽ ഹൈപ്പോ അസിഡിറ്റിയിൽ മലബന്ധം ദഹനക്കുറവ് എന്നിവയാണ് കണ്ടുവരുന്നത്. ഇത്തരമുള്ള അവസ്ഥകളുടെ പ്രധാന കാരണമെന്നു പറയുന്നത് അമിത ഭാരം തന്നെയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian