വാസ്തു ശാസ്ത്രപരമായാണ് നാം ഓരോ കാര്യങ്ങളും ചെയ്യാം. അതിനാൽ തന്നെ വാസ്തുശാസ്ത്രപരമല്ലാതെ ചെയ്യുന്നവ നമുക്കും നമ്മുടെ കുടുംബാംഗങ്ങൾക്കും ദോഷങ്ങൾ വരുത്തി വയ്ക്കുന്നു. അനുകൂലമായ വാസ്തുപ്രകാരമുള്ള വീടുകളിൽ ജീവിക്കുന്ന വ്യക്തികളിൽ സന്തോഷവും സമാധാനവും കുടുംബ ആരോഗ്യവും ഉണ്ടാകുന്നു. വാസ്തു അനുകൂലമല്ലാത്ത കുടുംബങ്ങളിൽ അസ്വാരസ്യങ്ങൾ വഴക്കുകൾ രോഗങ്ങളുടെ വർദ്ധനവ് എന്നിങ്ങനെ കാണപ്പെടുന്നു.
ഇവരുടെ ജീവിതത്തിൽ മനസ്സമാധാനം ഇല്ലാതാവുകയും സന്താനഭാഗ്യം ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. വസ്തു അനുകൂലമായ വീടുകളിൽ താമസിക്കുന്നവർക്ക് ഐശ്വര്യവും സമൃദ്ധിയും അഭിവൃദ്ധിയും ഉണ്ടാകുന്നു. വാസ്തു സംബന്ധമായി ചില സ്ഥലങ്ങളിൽ വെള്ളം ഒഴിക്കാൻ പാടുള്ളതല്ല. അത്തരം സ്ഥലങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത് . പഞ്ചഭൂതാത്മകമായവടെ സാന്നിധ്യം വീടുകളിൽ യഥാ സ്ഥലത്ത് ഉണ്ടെങ്കിൽ.
അത് നമ്മുടെ ജീവിതത്തെ നല്ല രീതിയിൽ തന്നെ ബാധിക്കുന്നു. അതിനാൽ തന്നെ വീടുകളിൽ ജലത്തിന്റെ സാന്നിധ്യം വളരെ പ്രാധാന്യം അറിയിക്കുന്ന ഒന്നുതന്നെയാണ്. വീടുകളിലേക്ക് തെക്ക് പടിഞ്ഞാറ് ആയുള്ള സ്ഥാനത്ത് ഒരു കാരണവശാലും ജലാംശം ഉണ്ടാകാൻ പാടുള്ളതല്ല. അത്തരത്തിൽ ഉണ്ടാകുകയാണെങ്കിൽ ഇവിടെ സാമ്പത്തിക ക്ലേശം രോഗാകുലതകൾ അസ്വസ്ഥതകൾ എന്നിവ ഉണ്ടാകുന്നു . അതിനാൽ തന്നെ ഇവിടെ ജലാംശത്തിന്റെ സാന്നിധ്യം.
ഒരു കാരണവശാലും ഉണ്ടാകാൻ പാടുള്ളതല്ല. അതോടൊപ്പം അടുക്കളയുടെ സാന്നിധ്യവും ബാത്റൂം ടോയ്ലറ്റ് എന്നിവയുടെ സാന്നിധ്യവും ഈ ഭാഗത്ത് ഉണ്ടാവാൻ പാടുള്ളതല്ല. ഇത് ആ വീടുകൾ ദോഷങ്ങൾ ഉണ്ടാകുന്നതിനെ കാരണമാകുന്നു. മറ്റൊരു ഭാഗമാണ് തെക്ക് കിഴക്ക് അഗ്നിമൂല . അവിടെയും ജലാംശത്തിന്റെ സാന്നിധ്യം ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ല. അത്തരത്തിൽ ഉണ്ടെങ്കിൽ അത് സാമ്പത്തിക നഷ്ടത്തിനും രോഗങ്ങളുടെ കടന്നുകയറ്റത്തിലും പലതരത്തിലുള്ള ദോഷത്തിനും വഴിതെളിയിക്കുന്നു. തുടർന്ന് വീഡിയോ കാണുക.