നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ പൂർവ്വസ്ഥിതിയിൽ ആക്കാൻ ഇത്തരം കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം.കണ്ടു നോക്കൂ.

സ്ത്രീപുരുഷഭേദമന്യേ എല്ലാവരും നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ. നമ്മുടെ ശരീരത്തിലെ കൊഴുപ്പുകൾ വർദ്ധിക്കുകയും അത് ലിവറിൽ അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയുമാണ് ഇത്. തുടക്കത്തിൽ ഇത് നിസ്സാരക്കാരനായി പ്രവർത്തിക്കുന്നുവെങ്കിലും ഇതിന്റെ അവസാനം എന്ന് പറയുന്നത് ലിവർ ഫെയിലിയർ ആണ്. അതിനാൽ തന്നെ ഇത് തുടക്കത്തിലെ നിയന്ത്രിച്ചു പോകുന്നതാണ് നല്ലത്.

നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അരി മധുര പലഹാരങ്ങൾ കൊഴുപ്പ് ധാരാളമുള്ള പദാർത്ഥങ്ങൾ എന്നിവയുടെ അമിത ഉപയോഗമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ബ്ലഡ് ചെക്കിങ്ങിലൂടെ കൊളസ്ട്രോളിന്റെ അളവ് നമുക്ക് അറിയാമെങ്കിലും ലിവർ ഫാറ്റി എത്രത്തോളം ഉണ്ടെന്ന് അറിയണമെങ്കിൽ സ്കാനിങ് ആണ് ഉത്തമം. അൾട്രാസൗണ്ട് സ്കാനിങ് ഉപയോഗിക്കുന്നത് വഴി നമ്മുടെ ലിവർ ഫാറ്റിന്റെ ഗ്രേഡ് അറിയാവുന്നതാണ്.

ഇതിൽ ഗ്രേഡ് വണ്‍ ആണെങ്കിൽ നാം ആഹാര രീതിയിലും ജീവിതരീതിയിലും അല്പം മാറ്റം വരുത്തിയാൽ തന്നെ നീങ്ങാവുന്നതേയുള്ളൂ.എന്നാൽ ഗ്രേഡ് ത്രീ കഴിയുന്ന അവസ്ഥയാണെങ്കിൽ ഇത് ലിവർ സിറോസിസ് ലേക്ക് നയിക്കുന്നു. കരളിൽ ഫാറ്റ് അടിഞ്ഞുകൂടി അത് ചുരുങ്ങുകയും അത് പ്രവർത്തിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇത്തരം അവസ്ഥകൾ പ്രധാനമായും അരി ഉൽപ്പന്നങ്ങളുടെ ഉപയോഗം.

മധുര പലഹാരങ്ങളുടെ ഉപയോഗം മദ്യപാനം പുകവലി എന്നിവ വഴിയും അതോടൊപ്പം തന്നെ മാനസിക സമ്മർദ്ദം മൂലവും ഉണ്ടാകുന്നു.അതിനായി നമ്മുടെ ഭക്ഷണത്തിൽ നിന്നും ഇത്തരം വസ്തുക്കൾ നീക്കുകയും അതോടൊപ്പം കായിക അധ്വാനമുള്ള എക്സസൈസുകൾ ശീലമാക്കുകയും ചെയ്യണം.ഇവ ചെയ്യുന്നതു വഴി നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ മാത്രമല്ല അത് അനുബന്ധിച്ചുള്ള ഷുഗർ പ്രഷർ എന്നിവ കുറയ്ക്കുന്നതിനും സഹായകരമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *