മാനസിക സമ്മർദ്ദം നമ്മുടെ ശാരീരിക വേദനകൾക്ക് കാരണമാകാറുണ്ടോ ? കണ്ടു നോക്കൂ.

വേദനകൾ നിറഞ്ഞതാണ് നമ്മുടെ ഇന്നത്തെ ജീവിതം. തല തൊട്ട് കാലിന്റെ പെരുവിരൽ വരെ മുഴുവൻ നമുക്ക് വേദന അനുഭവപ്പെടാറുണ്ട്. ഇത്തരം ശാരീരിക വേദനകളിൽ തലവേദന വയറുവേദന നെഞ്ചുവേദന കൈകാൽ വേദനകൾ എന്നിങ്ങനെ ഒട്ടനവധി വേദനകൾ ഉണ്ടാകുന്നു. ഈ വേദന എന്നു പറയുന്നത് ഒരു രോഗമല്ല. മറിച്ച് ഇതൊരു രോഗലക്ഷണമാണ്. അതിനാൽ തന്നെ നാം ഓരോരുത്തരും വേദനകൾ തുടങ്ങുമ്പോൾ തന്നെ ചികിത്സിക്കാറുള്ളത് പതിവാണ്.

തുടക്കത്തിൽ നാം നമ്മുടെ വീടുകളിൽ തന്നെ ബാമുകളോ തൈലങ്ങളോ പുരട്ടി വേദന മാറ്റാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇതുകൊണ്ട് ശമനം ഉണ്ടാകുന്നില്ലെങ്കിൽ നമ്മുടെ അടുത്ത സ്റ്റേജ് എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിലെ വില്ലന്മാരായി മാറിക്കൊണ്ടിരിക്കുന്ന പെയിൻ കില്ലറുകളെ ആശ്രയിക്കുക എന്നതാണ്. ഇത് തുടർച്ചയായി എടുത്തിട്ടും വേദനകൾക്ക് കുറവുണ്ടാകുന്നില്ലെങ്കിൽ മാത്രമേ നാം വൈദ്യ ചികിത്സ തേടുന്നുള്ളൂ.

ഇത്തരത്തിൽ ഡോക്ടറെ കാണുന്നത് വഴി നമുക്ക് ഇതിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടുപിടിക്കുവാനും ഇവ മാറുന്നതിനുള്ള ഒരു പെർമനൻന്റ് സൊല്യൂഷൻ ലഭിക്കുന്നതാണ് . എന്നാൽ ചിലരിൽ മരുന്നുകൾ എടുത്തിട്ടും ഇതിനെ ഒരു കുറവും കാണാത്ത അവസ്ഥ വരെ ഉണ്ടാകാറുണ്ട്. അതിന് പ്രധാന കാരണം എന്ന് പറയുന്നത് നമ്മളിലെ മാനസിക സമ്മർദ്ദങ്ങളാണ്.

ചില വ്യക്തികളിൽ മാനസിക പിരിമുറുക്കങ്ങൾ ഉള്ളിൽ തന്നെയുണ്ടെങ്കിൽ അവ വേദനയുടെ രൂപത്തിൽ പുറത്ത് കാണുന്നതാണ്. ഇതിനെ പ്രധാന കാരണം എന്ന് പറയുന്നത് മാനസിക സമ്മർദ്ദം ഉള്ള സമയത്ത് നമ്മുടെ ഉള്ളിലെ സ്ട്രസ്സ് ഹോർമോണുകൾ പ്രവർത്തിക്കുകയും അത് നമ്മുടെ മസിലുകളെ ബാധിച്ചു പെയ്നുകൾ സൃഷ്ടിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക. Video credit : Kerala Dietitian

Leave a Reply

Your email address will not be published. Required fields are marked *