ഉലുവ എല്ലാവരും വീട്ടിൽ ഉപയോഗിക്കാറുണ്ട്. പല കാര്യങ്ങൾക്കും ഉലുവ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ദിവസവും ഉലുവ വെള്ളം ഉപയോഗിക്കുകയാണെങ്കിൽ നിരവധി ആരൊഗ്യ ഗുണങ്ങൾ ആണ് ലഭിക്കുക. ഉലുവ ഉപയോഗിച്ച് നിരവധി പ്രശ്നങ്ങളാണ് പരിഹരിക്കാൻ സാധിക്കുക. വിശപ്പ് ഇല്ലായ്മ ദഹന പ്രശ്നങ്ങൾ വയറു വീർത്ത് കെട്ടൽ മലബന്ധം എന്നിങ്ങനെ പല പ്രശ്നങ്ങളും ക്രമേണ ഉലുവക്ക് പരിഹരിക്കാൻ സാധിക്കുന്നതാണ്.
നമുക്ക് ആവശ്യമായ വിറ്റാമിൻ എ വിറ്റാമിൻ ഡി അയൻ ഫൈബർ ഇത്തരത്തിൽ പല ഘടകങ്ങളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ ഉലുവ ഉപയോഗിച്ച് ഒരു കിടിലൻ ഗുണം കൂടിയുണ്ട്. അത് എന്താണെന്ന് നോക്കാം. നമുക്കറിയാം ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഉലുവ. പൊതുവേ കറികളിലും അതുപോലെ തന്നെ മറ്റു ഭക്ഷണങ്ങളിലും ചേർത്താണ് നമ്മൾ ഉലുവ കഴിക്കുന്നത്.
ചിലരാണെങ്കിൽ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയും ചെയ്യാറുണ്ട്. മിക്ക ആളുകൾക്കും ഉലുവയുടെ രുചി അത്ര ഇഷ്ടമല്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ അവർ ഉലുവ ഉപയോഗിക്കുന്ന കാര്യത്തിലും വളരെ പുറകിലാണ്. എന്നാൽ രുചിയുടെ ഒരു കാര്യം മാത്രം ചൂണ്ടിക്കാട്ടി ഇതു മാറ്റിനിർത്തേണ്ട. കാരണം ഉലുവ ഉപയോഗിച്ച് നിരവധി പ്രശ്നങ്ങളാണ് നമുക്ക് പരിഹരിക്കാൻ സാധിക്കുക.
ദിവസവും കുറച്ച് ഉലുവ കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ഇത് എങ്ങനെയാണ് എന്നാണ് ഇവിടെ പറയുന്നത്. ഉലുവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് വളരെ എളുപ്പത്തിൽ ശമിപ്പിക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Kerala