നമ്മുടെ എല്ലാവരുടെയും മുഖമുദ്ര എന്ന് പറയുന്നതിന് ആകർഷകമായ ചിരിയാണ്. നല്ലൊരു ചിരി മറ്റൊരാളിൽ നിന്ന് ആഗ്രഹിക്കാത്തതായി ആരും തന്നെ ഉണ്ടാവുകയില്ല. ഇത്തരം ആകർഷകമായി ചിരിക്ക് നമ്മെ സഹായിക്കുന്നതാണ് നമ്മുടെ പല്ലുകൾ. എന്നാൽ പല്ലിൽ ഉണ്ടാകുന്ന പല രോഗാവസ്ഥകളും നമ്മുടെ ഈ ആകർഷകമായ ചിരിയെ ഇല്ലാതാക്കുന്നു. ഇത്തരത്തിൽ നമ്മുടെ പല്ലുകളെ കാർന്നുതിന്ന ഒന്നാണ് പല്ലിലെ പ്ലാക്ക്.
ഇവ തുടക്കത്തിൽ പല്ലുകളുടെ ചുറ്റിലും കാണപ്പെടുന്നു. ഇത് തുടക്കത്തിൽ തന്നെ മാറ്റാത്തത് മൂലം ഇത് പല്ലിലെ മൊത്തമായി വ്യാപിക്കുകയും പല്ലിന്റെ ആരോഗ്യത്തിന് ഇത് ബാധിക്കുന്നു. പ്ലാക്ക് പല്ലുകളുടെ അരികത്ത് ചെറുതായി തുടങ്ങി പിന്നീട് മോണകൾ വരെ വ്യാപിക്കുന്നു. പിന്നീട് ഇത് പല്ലുകൾക്കും മോളുകൾക്കും ഭീഷണിയായി മാറാവുന്ന സൂക്ഷ്മജീവികളുടെ കലവറയായി മാറുന്നു.ഇത്തരം ഒരു അവസ്ഥ നമ്മുടെ പല്ലുകളുടെ ബലക്ഷയത്തിന് കാരണമാകുന്നു.
ഇത്തരം അവസ്ഥകൾ ഒഴിവാക്കാനായി നമുക്ക് നമ്മുടെ വീടുകളിൽ തന്നെ ധാരാളം മാർഗ്ഗങ്ങളുണ്ട്. ഇവയിൽ പ്രധാനം തന്നെയാണ് നമ്മൾ പല്ലുതേക്കുന്ന രീതി. ശരിയായ രീതിയിൽ പല്ലിന്റെ ഓരോ മുക്കിലും മൂലയിലും എത്തുംവിധം വേണം നാം ബ്രഷ് ചെയ്യാം. മോണകളുടെ ഭാഗത്ത് ബ്രഷ് ചെയ്യുമ്പോഴും പല്ലുകളുടെ അടിഭാഗത്ത് ബ്രഷ് ചെയ്യുമ്പോഴും മുകൾഭാഗത്ത് ബ്രഷ് ചെയ്യുമ്പോഴും നാം കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.
നനഞ്ഞ ബ്രഷിൽ ബേക്കിംഗ് സോഡ ഇട്ട് നല്ല രീതിയിൽ ബ്രഷ് ചെയ്ത് ഇളം ചൂടുവെള്ളത്തിൽ വാ കഴുകുന്നത് വഴി ഇതിനെ ഒരു പരിഹാരമുണ്ടാകുന്നതാണ്. അതുപോലെതന്നെ ഉപ്പും ബേക്കിംഗ് സോഡയും ബ്രഷിൽ എടുത്ത് പല്ലു തേക്കുന്നത് വഴിയും ഇത്തരത്തിലുള്ള അവസ്ഥകൾക്ക് മാറ്റം ഉണ്ടാകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.