നമ്മുടെ സമൂഹത്തെ ഒട്ടാകെ ബാധിച്ചിരിക്കുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റിക്സ്. ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ് ഇത്. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ ഉണ്ടാകുന്ന വർദ്ധനവാണ് പ്രമേഹം എന്ന രോഗത്തിന് കാരണം. നാം കഴിക്കുന്ന അരി മധുര പലഹാരങ്ങൾ തുടങ്ങി ഒട്ടനവധി വസ്തുക്കളിൽ ഷുഗറിന്റെ കണ്ടന്റ് നമുക്ക് കാണാൻ സാധിക്കും. ഇവയുടെ ഉപയോഗം ദിനംപ്രതി വർദ്ധിക്കുന്നതും മൂലമാണ്.
ഇത്തരത്തിലുള്ള രോഗാവസ്ഥകൾ ഉണ്ടാകുന്നത്. ചിലരിൽ ഷുഗർ പാരമ്പര്യമായും വരുന്നത് കാണാം. പ്രധാനമായും ഇതു വരുന്നത് പ്രായമേറിയവരിലാണ്. ചെറുപ്പകാലത്ത് തന്നെ ഫുഡിൽ കൺട്രോൾ ഇല്ലാതെ ഇങ്ങനെ കഴിക്കുന്നത് മൂലമാണ് പ്രായ അവസ്ഥയിൽ ഇത്ര രോഗങ്ങൾ ഉടലെടുക്കുന്നത്. ചെറുപ്പം മുതലേ ഇതിനുള്ള ഒരു അറിവ് നമുക്ക് ലഭിക്കുകയാണെങ്കിൽ നാം കഴിക്കുന്ന ആഹാരക്രമത്തിൽ കണ്ട്രോളിംഗ് വരുത്തി നമുക്ക്.
ഇതിനെ ഒരു പരിധിവരെ തടയാവുന്നതേയുള്ളൂ. എന്നാൽ ഇത്തരം കാര്യങ്ങൾക്ക് ആരും ഒരു പ്രാധാന്യവും കൽപ്പിക്കുന്നില്ല എന്നത് തന്നെയാണ് സത്യം. പ്രമേഹത്തെ കുറിച്ച് പറയുകയാണെങ്കിൽ ഇത് പ്രധാനമായും രണ്ടുവിധത്തിലാണ് ഉള്ളത്. ടൈപ്പ് വൺ പ്രമേഹവും ടൈപ്പ് ടു പ്രമേഹവും. ടൈപ്പ് ടു പ്രമേഹമാണ് ഇന്ന് പ്രായമായവരിൽ ഏറെ കാണുന്നത്. ടൈപ്പ് വൺ പ്രമേഹം കുട്ടികളിൽ കണ്ടുവരുന്നവയാണ്.
പ്രമേഹം ഇങ്ങനെ അളവിൽ കവിഞ്ഞ് കൂടി വരികയാണെങ്കിൽ ഇത് നമ്മുടെ ശരീരത്തിലെ മറ്റു അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അവയവങ്ങളെ മാത്രമല്ല നമ്മുടെ ജീവിത തന്നെ ഇല്ലാതാക്കാൻ കഴിവുള്ള ഒന്നു കൂടിയാണ് ഇത്. നല്ലൊരു വ്യായാമ ശീലം പിന്തുടരുന്നവരുടെയും ശരിയായ ഭക്ഷണരീതിയിലൂടെയും മാത്രമേ ഇതിനെ നമുക്ക് മറികടക്കാൻ സാധിക്കുകയുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.