ചെറുപയർ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ ചെറുപയർ ഇഷ്ടപ്പെടുന്നതുകൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ലഭിക്കുക. നമ്മുടെ ഒരുവിധം എല്ലാവരുടെ വീടുകളിലും കാണാവുന്ന ഒന്നാണ് ചെറുപയർ. ചെറുപയർ ഒരുപാട് ഇഷ്ടമുള്ള ഒരു ഇഷ്ടമല്ലാത്തവരുമുണ്ട്. ഇതിനെ നമുക്ക് അറിയാത്ത നിരവധി ആരോഗ്യ ഗുണങ്ങളും കാണാൻ കഴിയും. ഇത്തരത്തിലുള്ള ഗുണങ്ങളെക്കുറിച്ച് ഏതെല്ലാം രീതിയിൽ ഉപയോഗിക്കാൻ സാധിക്കും എന്തെല്ലാം അസുഖങ്ങളും.
ബുദ്ധിമുട്ടുകൾ ആണ് ഈ രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഈ കാര്യങ്ങൾ ഒന്നും ഇനി അറിയാതെ പോകല്ലേ. ശരീരഭാരം കുറയ്ക്കുന്ന ഒന്നാണ് ഇത്. ഫൈബർ പ്രോടീൻ എന്നിവ കൊണ്ട് സമ്പന്നമാണ് ചെറുപയർ. ഈ രണ്ടു കാര്യങ്ങളും വിശപ്പ് അനുഭവപ്പെടാതിരിക്കാനും അതുപോലെതന്നെ അനാരോഗ്യകരമായ ഭക്ഷണ ശീലം ഒഴിവാക്കാനും സഹായിക്കുന്നുണ്ട്. കേടായ കോശങ്ങളുടെ പുനരുജീവനത്തിനും നന്നാക്കാനും പ്രോട്ടീൻ വളരെയധികം അത്യാവശ്യമാണ്. പയറും ചോറും ചേരുമ്പോൾ അതിൽ എല്ലാം അമിനോ അസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ആവശ്യമായി പ്രോടീൻ നൽകുന്നുണ്ട്.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് കഴിക്കാൻ കഴിയുന്ന മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് ചോറും അതുപോലെതന്നെ ചെറുപയറും. അതുപോലെതന്നെ പ്രമേഹത്തിന്റെ ലക്ഷണങ്ങളിൽ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നുണ്ട്. ചെറുപയറിൽ കുറഞ്ഞ ഗ്ലാസിമിക് സൂചനയാണ് ഉള്ളത്. ഇത് പ്രമേഹ രോഗികൾക്ക് കഴിക്കാൻ മികച്ച ഒന്നാണ്. ഇതുകൂടാതെ ശരീരത്തിലുള്ള ഇൻസുലിൻ രക്തത്തിലെ ഗ്ലൂക്കോസ് അളവ് എന്നിവ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. പ്രോട്ടീൻ മഗ്നീഷ്യം ഫൈബർ എന്നിവ ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ദഹനം മെച്ച പെടുത്തുന്ന ഒന്നാണ് ഇത്.
നമ്മുടെ കുടലിലൂടെയും ദഹന നാളത്തിലൂടെയും ഭക്ഷണം വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നത് വഴി നമ്മുടെ കുടൽ പതിവായി ആരോഗ്യകരമായ നിർത്താൻ സഹായിക്കുന്നു. ഇത് രക്തസമ്മർദം കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. നമ്മുടെ ഭക്ഷണത്തിൽ ചെറുപയർ ഉൾപ്പെടുത്തുന്നത് വഴി രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. പൊട്ടാസ്യം മഗ്നീഷ്യം ഫൈബർ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena