Knee pain and tear symptoms : ഇന്ന് പ്രായമായവർ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നമാണ് തേയ്മാനം. എല്ലുതേയ്മാനം എന്നത് പ്രധാനമായും വാർദ്ധക്യത്തിൽ വരുന്ന എല്ലുകളുടെ തേയ്മാനമാണ്. കാൽമുട്ട് നട്ടെല്ല് ഇടുപ്പ് കഴുത്ത് എന്നിവിടങ്ങളിലാണ് കൂടുതലായി തേയ്മാനങ്ങൾ ഉണ്ടാകുന്നത്. പ്രായം ഏറി വരുമ്പോൾ നമ്മുടെ ശരീരത്തെ താങ്ങാൻ നമ്മുടെ മുട്ടുകൾക്കും കൈകാലുകൾക്കും ഇടുപ്പിനും പറ്റാത്ത ഒരു അവസ്ഥയാണ് ഇത്. ഇവ കൂടാതെ തന്നെ കാടിന്നമേറിയ ജോലി ചെയ്യുന്നവരിലും.
ഫ്രാക്ചറുകൾ മറ്റ് സംഭവിക്കുന്നത് മൂലവും കൂടുതൽ ഇരുന്നുകൊണ്ടുള്ള ജോലികൾ ചെയ്യുന്നവരിലും ഇത് കണ്ടുവരുന്നു. തുടർച്ചയായി അത്തരം ശരീരഭാഗങ്ങൾ കൂടുതൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരിൽ എല്ല് തേയ്മാനങ്ങൾ കണ്ടുവരുന്നു. നമ്മളിലെ മാറിവരുന്ന ആഹാരശീലം നിമിത്തം അമിതവണ്ണം ഉണ്ടാകുന്നു. മറ്റു പല രോഗങ്ങളുടെ ലക്ഷണമായും അമിതവണ്ണം കാണപ്പെടുന്നു. ഇത്തരത്തിൽ അമിതവണ്ണം കൂടുന്നത് മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയും കൂടിയാണ് ഇത്.
അതിനാൽ തന്നെ ഈ രോഗാവസ്ഥയും ജീവിതശൈലി രോഗാവസ്ഥ എന്ന് നമുക്ക് പറയാം . ശരിയായ വ്യായാമരീതി പിന്തുടരുന്നതിലൂടെയും നല്ലൊരു ഡയറ്റ് പ്ലാൻ ചെയ്തു നമ്മുടെ ആഹാര ശീലം മെച്ചപ്പെടുത്തുകയും ചെയ്യുന്നത് വഴി ഇത്തരം അവസ്ഥകളെ നമുക്ക് മറികടക്കാൻ ആകും. അതുപോലെതന്നെ ഇത്തരം അവസ്ഥകൾക്ക് നാം ഉപയോഗിക്കുന്ന പെയിൻ കില്ലറുകളുടെ ഉപയോഗവും ഇവ തടയുന്നത് വഴി നിർത്തലാക്കാൻ സാധിക്കും.
അതിനാൽ തന്നെ നാം കൂടുതലും നമ്മുടെ ശരീരത്തെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകേണ്ടതാണ്. ഇത്തരത്തിൽ നമ്മുടെ എല്ല് തേയ്മാനം മൂലം ഉണ്ടാകുന്ന വേദനകൾക്കുള്ള ഒരു പരിഹാരമാർഗമാണ് ഇതിൽ കാണുന്നത്. ഇവ പാർശ്വഫലങ്ങൾ ഒട്ടും തന്നെ ഇല്ലാത്തതിനാൽ നമ്മുടെ ശരീരത്തിന് ഹാനികരം ആകുന്നില്ല. ഇത്തരം മാർഗങ്ങൾ നമ്മുടെ ജീവിതത്തിലും നമുക്ക് കൊണ്ടുവരാം. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.