Constipation symptoms causes : സ്ത്രീ പുരുഷ ഭേദമന്യേ നേരിടുന്ന ഒരു രോഗമാണ് ഫിഷർ. മലദ്വാരത്തിന്റെ അവസാന ഭാഗത്തുണ്ടാകുന്ന പൊട്ടലാണ് ഫിഷർ എന്ന രോഗാവസ്ഥ. ഈ രോഗാവസ്ഥ മൂർച്ഛിക്കുന്നതിനുള്ള പ്രധാന കാരണം ഇത് പുറത്ത് പറയുന്നതിനുള്ള മടിയാണ്. മലദാരത്തിന്റെയും അവസാനഭാഗത്ത് മലം ഉറച്ചതുകൊണ്ട് മസിലുകൾ ടൈറ്റായതോ കാരണം അവിടെ പൊട്ടി രക്തം വരുന്ന ഒരു അവസ്ഥയാണിത്.
ഇത് മലം പിടിച്ചുനിൽക്കുന്നത് വഴിയും ശരിയായ ടോയ്ലറ്റ് ശീലങ്ങൾ ഇല്ലാതിരിക്കുന്നതു വഴിയും അമിതമായ ആഹാരരീതി വഴിയും ആണ് ഇത് ഉണ്ടാകുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത് അസഹ്യമായ വേദനയ ഉണ്ടാവുക. അതോടൊപ്പം തന്നെ കടുത്ത ബ്ലീഡിങും കടുത്ത ചൊറിച്ചിലുകളും ഉണ്ടാകുന്നു. മലം ടൈറ്റായി പോകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു .ഫിഷർ എന്ന രോഗം പാരമ്പര്യമായി വരാൻ സാധ്യതയുള്ള വർക്ക് നല്ല ഭക്ഷണരീതിയിലൂടെയും നല്ല വ്യായാമത്തോടെയും ഇതിനെ മറികടക്കാവുന്നതാണ്.
നമ്മുടെ ഭക്ഷണക്രമത്തിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഇലക്കറികളും ഉൾപ്പെടുത്തുക. ശോധന വർദ്ധിപ്പിക്കുന്ന പഴവർഗങ്ങളായ പൈനാപ്പിൾ മുസംബി ഓറഞ്ച് എന്നിവയുടെ ഉപയോഗം കൂട്ടുക. അതുപോലെതന്നെ മുളപ്പിച്ച പയർ ഉള്ളി വെള്ളരിക്ക ഗോവയ്ക്ക് ക്യാരറ്റ് എന്നിങ്ങനെ തുടങ്ങുന്ന പച്ചക്കറികളുടെ ഉപയോഗം വർദ്ധിപ്പിക്കുക. ഈ രോഗാവസ്ഥയുടെ പ്രധാന കാരണം വയർ ഉറക്കുക എന്നതാണ്. ആയതിനാൽ ചിക്കൻ ഇറച്ചി മീൻ എന്നിവ ഉപേക്ഷിക്കുക.
അതുപോലെതന്നെ ഫാസ്റ്റ് ഫുഡിന് അമിത ഉപയോഗവും എരിവ് വറവ് മധുരം എന്നിവ പൂർണമായും ഒഴിവാക്കുക. ആസമയത്ത് ഭക്ഷണം കഴിക്കുന്ന രീതിയും ഒഴിവാക്കുക. കൂടാതെ ഞണ്ട് കൂന്തൽ കല്ലുമ്മക്കായ ചെമ്മീൻ എന്നിവയും ഒഴിവാക്കുക. ഇവയെല്ലാം കഴിക്കുന്നത് മൂലം നമ്മുടെ വയർ ഉറയ്ക്കുന്നതിനുള്ള കാരണങ്ങൾ ആകുന്നു . നല്ലൊരു വ്യായാമ ശീലത്തിലൂടെ ഇത് മറികടക്കാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.