രോഗപ്രതിരോധശേഷി വർധിപ്പിച്ച് രോഗാവസ്ഥകളെ എന്നന്നേക്കുമായി തടയാം. കണ്ടു നോക്കൂ…| How to grow immunity power

How to grow immunity power : മനുഷ്യശരീരം എന്ന് പറയുന്നത് അവരുടെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും മാറിക്കൊണ്ടിരിക്കുന്നതാണ്. പുരുഷന്മാരിൽ 21 വയസ്സ് വരെയും സ്ത്രീകളിൽ 18 വയസ്സ് വരെയാണ് വളർച്ചയുടെ കാലഘട്ടം. അതിനുശേഷം വളർച്ച സൈഡിലോട്ടു മാത്രമാണ് ഉണ്ടാകുന്നത്. ഇങ്ങനെ 25 വയസ്സിനുശേഷമാണ് നമ്മളിലേക്ക് ആരോഗ്യപരമായ മറ്റു മാറ്റങ്ങൾ ഉണ്ടാകുന്നത്. പണ്ട് ഇത് 30 40 ആണെങ്കിൽ ഇന്ന് 25 കഴിഞ്ഞവർക്ക് തന്നെ ജീവിതശൈലി രോഗങ്ങൾ പിടിപെടുന്നതായി കാണാം.

നമ്മുടെ ആഹാരരീതിയിലും ജീവിത രീതിയിലും വരുന്ന മാറ്റങ്ങൾ തന്നെയാണ് ഇത്തരം രോഗാവസ്ഥകളിലേക്ക് നമ്മെ നയിക്കുന്നത്. ഈ പ്രായത്തിൽ അമിതമായി ഭാരം വർധിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. അമിതഭാരം നമ്മുടെ ശരീരത്തിന്റെ ആന്തരിക ഭാഗങ്ങളിലും ബാഹ്യഭാഗങ്ങളിലും വളരെയധികം മാറ്റങ്ങൾ വരുത്തുന്നു. ബാഹ്യ ഭാഗങ്ങളിൽ രൂപമാറ്റം ആണ് കാണുന്നതെങ്കിൽ ആന്തരിക ഭാഗങ്ങളിൽ രോഗാവസ്ഥകളാണ് കാണുന്നത്.

ഇതിനായി നാം ഈ പ്രായം തൊട്ട് നമ്മുടെ ആഹാര രീതിയിൽ ചെറിയൊരു കൺട്രോളിന് നടത്തുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ ഇൻസുലിന്റെ അളവ് വർധിക്കുന്നത് മൂലമാണ് ഇത്തരത്തിൽ അമിതവണ്ണം ഉണ്ടാകുന്നതും മറ്റു രോഗാവസ്ഥകളിലേക്ക് എത്തിപ്പെടുന്നതും. ഷുഗർ പ്രഷർ കൊളസ്ട്രോൾ തൈറോയ്ഡ്സ് പിസിഒഡി എന്നിങ്ങനെ ഒട്ടനവധി രോഗാവസ്ഥകളാണ് ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്നത്.

ഇവയുടെ പ്രധാന ലക്ഷണം എന്ന് പറയുന്നത്അമിതഭാരം തന്നെയാണ്. അതിനാൽ അരി മധുര പലഹാരങ്ങൾ ചങ്ക് ഫുഡ് ഫാസ്റ്റ് ഫുഡുകൾ വറുത്തതും പൊരിച്ചതുമായുള്ള പദാർത്ഥങ്ങൾ എന്നിവയുടെ അളവ് മിതമായി കുറച്ചുകൊണ്ട് നമുക്ക് ഇത്തരം രോഗാവസ്ഥകളെ തടയാം. ഇതോടൊപ്പം തന്നെ നല്ലൊരു വ്യായാമം ശീലമാക്കുകയും വേണം. ഈ പ്രായത്തിൽ തന്നെ ഇവ തുടർന്ന് പോന്നാൽ നമുക്ക് വന്നേക്കാവുന്ന പല തരത്തിലുള്ള രോഗങ്ങളെ നമുക്ക് മറികടക്കാനാകും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *