What causes facial darkness : ഏതൊരു പ്രായാവസ്ഥയിലും നമ്മെ ബാധിക്കുന്ന ഒന്നാണ് മലാസ്മ അല്ലെങ്കിൽ കറുത്ത പാടുകൾ. മുഖത്ത് കണ്ണിന് ചുറ്റും മൂക്കിന് ചുറ്റും ഇത് ധാരാളമായി കണ്ടുവരുന്നു. കുട്ടികളിൽ മുഖക്കുരു വന്നു മാറുമ്പോൾ ഇത്തരം പാടുകൾ കണ്ടുവരുന്നു. ഇത് നമ്മെ വളരെയധികം വിഷമിപ്പിക്കുന്നതും ബുദ്ധിമുട്ടിക്കുന്നതുമായ ഒന്നാണ്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടി നാം പലതരത്തിലുള്ള പ്രോഡക്ടുകളും ഉപയോഗിക്കാറുണ്ട്.
ചിലരിൽ അത് ഒരു പ്രയോജനം കണ്ടുവരുന്നില്ല. എന്നാൽ ചിലരിൽ ചെറിയ ചെറിയ മാറ്റങ്ങൾ കാണപ്പെടുന്നു. എന്നാൽ ഈ മാറ്റങ്ങൾ താൽക്കാലിക മാത്രമാണ്. ആ പ്രോഡക്ടുകൾ നിർത്തുന്നത് വഴിയോ അല്ലാതെയോ ഇവ വീണ്ടും വരുന്നു. കൂടാതെ സൂര്യപ്രകാശം ഏൽക്കുന്നത് വഴിയും ഇത്തരം പാടുകൾ ഉണ്ടാകുന്നു. കൂടാതെ തൈറോയ്ഡ് പ്രശ്നമുള്ളവരും പിസിഒഡി പ്രശ്നമുള്ളവരും ഇത്തരത്തിൽ പാടുകൾ കണ്ടു വരാറുണ്ട്.
അമിത സ്ട്രെസ് ഉറക്കക്കുറവ് എന്നിവ ഇവിടെ ആഘാതം കൂട്ടുന്നു . കൂടാതെ നമ്മളിലെ ആത്മവിശ്വാസം ചോരുന്നതിനും ഇതൊരു കാരണമാകുന്നു.ഇത്തരം സാഹചര്യങ്ങളെ മാറി കിടക്കുന്നതിനു വേണ്ടിയുള്ള ഒരു മെഡിക്കൽ ട്രീറ്റ്മെന്റ് ആണ് ഇതിൽ പ്രതിപാദിക്കുന്നത്. മൈക്രോ നീഡിൽ എന്നാണ് ഇതിന്റെ പേര് . ഇത് നമ്മുടെ ചർമ്മത്തിലെ കറുത്ത പാടുകളും മറ്റും നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ട്രീറ്റ്മെന്റ് ആണ്.
ഇത് ഒരു ചെറിയ ഒ പി പ്രോസിജ്യർ കൂടിയാണ്. ഇത്തരം പ്രൊസീജിയർ ചെയ്യുന്നതിനു മുമ്പ് തന്നെ നമ്മളിലെ വിറ്റാമിൻ ഡി യുടെയും തൈറോയ്ഡിന്റെയും എന്തെങ്കിലും ഏറ്റക്കുറവാണോ ഇവയ്ക്ക് പിന്നിൽ എന്ന് ടെസ്റ്റിലൂടെ അറിയുന്നു. കൂടാതെ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകൾ വ്യക്തിക്ക് ഉണ്ടോ എന്ന് തിരിച്ചറിഞ്ഞതിനുശേഷം ആണ് ഇത്തരം മാർഗങ്ങൾ നടത്തുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.