ഔഷധഗുണങ്ങൾ ഏറെയുള്ള ഒരു ഫലമാണ് അത്തിപ്പഴം. പാലസ്തീനിലാണ് അത്തിപ്പഴത്തിന്റെ ജന്മസ്ഥലം. ഇത് വളരെ ചരിത്ര പ്രാധാന്യമുള്ള ഒരു ഫലം കൂടിയാണ്. ഇത് ഇന്ന് ഇന്ത്യ അമേരിക്ക ശ്രീലങ്ക ഇറ്റലി തുർക്കി എന്നീ രാജ്യങ്ങളിലും കാണപ്പെടുന്നു. അത്തിപ്പഴത്തിന്റെ തൊലിയും ഇളം കായകളും എല്ലാം ഔഷധമാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ 50% പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസ്യവുമാണ്. സോഡിയം ഇരുമ്പ് ഗന്ധകം എന്നീ ലവണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
അത്തിപ്പഴം പഞ്ചസാരയോ ശർക്കരയോ ചേർത്ത് കഴിക്കുന്നത് വഴി രക്തസ്രാവം ദന്തക്ഷയം മലബന്ധം എന്നീ അസുഖങ്ങൾക്ക് വളരെ ഫലപ്രദമാണ്. മുലപ്പാലിൽ അടങ്ങിയിട്ടുള്ള എല്ലാ പോഷകങ്ങളും ഈ അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് കുട്ടികൾക്കും വളരെ നല്ലതാണ്. ഇത് കുട്ടികളിലെ തളർച്ച മാറ്റുകയും കുട്ടികളിലെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ബലക്ഷയം മാറുന്നതിനും അത്തിപ്പഴം വളരെ സഹായകരമാണ്.
വിളർച്ച ആസ്മ വയറിളക്കം അത്യാർത്തവം എന്നിവയ്ക്കുള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്. ഇത് ഉണക്കിയാൽ കേടുകൂടാതെ ഒരു വർഷത്തോളം ഇരിക്കും. ഗോതമ്പ് പാൽ എന്നിവയിൽ ഉള്ളതിനേക്കാൾ ഏറെ അയൺ സോഡിയം സൾഫർ എന്നിവ അത്തിപ്പഴത്തിൽ ഉണ്ട്. ഇതിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ സുഗമം ആക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്.
സാധാരണയായി രണ്ട് തരത്തിലുള്ള അത്തികളാണ് കണ്ടുവരുന്നത്. ചെറിയ പഴങ്ങൾ ഉള്ള ചെറിയ അത്തിയും വലിയ പഴങ്ങളുള്ള ബ്ലാത്തി അത്തിയും. അത്തിപ്പഴം ഉപയോഗിക്കുന്നത് ബുദ്ധിവികാസത്തിനും ഊർജ്ജം നൽകുന്നതിനും സഹായകരമാകുന്നു. നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ തന്നെ നല്ല രീതിയിൽ കൊണ്ടുപോകാൻ ഇത് കഴിക്കുന്നത് വരെ സാധിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.