ശരീരത്തിന് ആവശ്യമുള്ള മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഉലുവ. ഇന്ത്യൻ മെഡിസിന് പ്രത്യേകിച്ച് ആയുർവേദത്തിൽ ഒരു പ്രധാന ഇൻഗ്രീഡിന്റെ ആയി ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. ഉലുവയിൽ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ഘടകങ്ങൾ എന്ന് പറയുന്നത് അയ്യനാണ്. കൂടാതെ പ്രോടീൻ റിച്ച് അളവിൽ അടങ്ങിയിട്ടുള്ള ഒന്നുകൂടി ആണ് ഇത്. കൂടാതെ എത്രത്തോളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് അത്രതന്നെ ഫൈബർ ഇതിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ ഈ ഒരു കോമ്പിനേഷൻ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് നൽകുന്നത്.
കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള ആൽക്കലോടുകളും നമ്മുടെ പല രോഗങ്ങളും പ്രത്യേകിച്ച് മലയാളികളെ ബാധിക്കുന്ന പലതരത്തിലുള്ള ജീവിതശൈലി അസുഖങ്ങളും മാറ്റിയെടുക്കാൻ ഒരുപാട് സഹായിക്കുന്ന ഒന്നാണ്. ഏറ്റവും കൂടുതലായി ഉലുവയുടെ ആക്ഷൻ കാണാൻ കഴിയുക വയറിൽ തന്നെയാണ്. പ്രത്യേകിച്ച് നെഞ്ചിരിച്ചൽ പോലുള്ള അവസ്ഥകളിൽ നമുക്ക് ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കാൻ കഴിയുന്ന ഒന്നാണ്.
കൂടാതെ അസിഡിറ്റി ഗ്യാസ് ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് ഉലുവ പൊടിച്ചു കഴിക്കുന്നത് വയറ്റിലെ അസ്വസ്ഥതകൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. അമിതമായ രീതിയിൽ നെഞ്ചരിച്ചിലുള്ളവർ ഉലുവ പൊടിച്ച് അല്പം മൊരിൽ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഉലുവ കഴിക്കുന്നത് മലബന്ധവും അതുപോലെ തന്നെ തുടർന്നുണ്ടാകുന്ന പൈൽസ് പോലുള്ള രോഗങ്ങളെ തടയാൻ സഹായിക്കുന്ന ഒന്നാണ്.
അതുപോലെ തന്നെ വാതരോഗങ്ങൾ കുറയ്ക്കാനുള്ള കഴിവും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രസവാനന്തര ചികിത്സയിൽ വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ് ഉലുവ. ഈ സമയത്ത് ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കണത് സ്ത്രീകൾക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. അതുപോലെതന്നെ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ കുറയ്ക്കാനും ഉലുവ ഏറെ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.